ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗൾഫ് ഏകീകൃത വീസയ്ക്ക് പേരിട്ടു–ജി.സി.സി ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കും

ദുബായ്: പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയാണ് അറേബ്യൻ ട്രാവൽ മാർകെറ്റിൽ (എടിഎം) വെച്ചാണ് പേര് പ്രഖ്യാപിച്ചത്. വിനോദസഞ്ചാരം വർധിപ്പിക്കാനും ജിസിസി മേഖലയിലുടനീളം യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും പുതിയ വീസ ലക്ഷ്യമിടുന്നു. ഹോട്ടൽ അതിഥികളുടെ എണ്ണം വർധിപ്പിക്കുന്നതിനും മേഖലയെ പ്രാദേശിക,രാജ്യാന്തര വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രമാക്കി മാറ്റുന്നതിനും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത പ്രവാസികളോട് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരത

ജിദ്ദ: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത പ്രവാസികളോട് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരത. ഇന്ന്(ശനി മെയ് 11 )ഉച്ചക്ക് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത 60 പേരുടെ യാത്ര മുടങ്ങി. ഇന്ന് തിരിക്കുന്ന വിമാനത്തിൽ ഇവർക്ക് ടിക്കറ്റ് നല്കിയിരുന്നെങ്കിലും കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി. എയർ ഇന്ത്യ എക്സ്പ്രസിന്റെ സമരത്തെ തുടർന്ന് എട്ട്, ഒമ്പത് തിയതികളിലെ വിമാന സർവീസ് മുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് യാത്ര താറുമാറാകുന്നത്. ഇന്ന് ഭൂരിഭാഗം ഉംറ തീർത്ഥാകരെയുമായാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ടു പ്രവാസികൾ അറസ്റ്റിൽ

മക്ക: വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഈജിപ്ഷ്യൻ പൗരന്മാരായ രണ്ടു പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മക്ക പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു. മക്കയിലും മദീനയിലും ഹജ് തീർത്ഥാടകർക്ക് താമസസൗകര്യം ലഭ്യമാണ് എന്ന പരസ്യമാണ് പ്രസിദ്ധീകരിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇനി മുതൽ കൈപ്പത്തി കാണിച്ച് പണമിടപാട് നടത്താം; പുതിയ സംവിധാനവുമായി യു.എ.ഇ

ദുബായ്: സാധനങ്ങള്‍ വാങ്ങിയ ശേഷം കാ‍ർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയില്‍ ഈ വർഷം നിലവില്‍ വരും. രാജ്യത്ത് ഉടനീളമുളള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പണമിടപാട് കൗണ്ടറുകളിലെ മെഷീനില്‍ കൈപ്പത്തി പതിപ്പിച്ച് ഇടപാട് പൂർത്തിയാക്കുതാണ് ‘പാം പേ’ സംവിധാനം. ബയോമെട്രിക് സംവിധാനം ഉപയോഗിപ്പെടുത്തി കൈപ്പത്തി തിരിച്ചറിഞ്ഞ് സമ്പർക്കരഹിത പണമിടപാടുകള്‍ സാധ്യമാക്കുകഎന്നുള്ളതാണ് ഈ രീതികൊണ്ട് ലക്ഷ്യമിടുന്നത്. ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്കിന്‍റെ സ്ഥാപകനായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കുട്ടികളെ പരസ്യത്തിന് ഉപയോഗിക്കരുതെന്ന് സൗദി മീഡിയ അതോറിറ്റി

റിയാദ്- കുട്ടികളെ പരസ്യ ഉപകരണങ്ങളാക്കരുതെന്നും അത്തരം പ്രവണത തുടര്‍ന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റഗുലേഷന്‍ അറിയിച്ചു. പരസ്യങ്ങള്‍ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കണം. കുട്ടികളെ മോശമായ രീതിയില്‍ പരസ്യങ്ങളില്‍ ചൂഷണം ചെയ്യുന്നത് അവരെ ദോഷകരമായി ബാധിക്കും. അവരെ സംരക്ഷിക്കല്‍ പൊതുകടമയാണ്. അത്തരം നിയമലംഘനങ്ങള്‍ കാണുന്നവര്‍ അറിയിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇത്തവണ ഹജ്ജ് സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസം കമ്പനി അധികൃതർ

ജിദ്ദ: ഇത്തവണ ഹജ്ജ് സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസം കമ്പനി അധികൃതർ വ്യക്തമാക്കി. ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ് കണക്കാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മാനദണ്ഡങ്ങളനുസരിച്ച് വെള്ളം ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കും. വാട്ടർ ബോട്ടിലുകളിൽ ബാർകോഡ് സേവനം ഏർപ്പെടുത്തി തീർഥാടകരുമായി നേരിട്ട് ഡിജിറ്റൽ ചാനലുകൾ വികസിപ്പിക്കുമെന്നും സംസം കമ്പനി അധികൃതർ പറഞ്ഞു. ഹജ്ജ് സീസണിൽ തീർഥാടകർക്ക് കമ്പനി നൽകുന്ന എല്ലാ സേവനങ്ങളുടെയും ഭരണപരവും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വര്‍ഷത്തെ ഹജ് സീസണില്‍ ‘പറക്കും ടാക്‌സി’കളും ഡ്രോണുകളുമായി ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം

റിയാദ്- ഈ വര്‍ഷത്തെ ഹജ് സീസണില്‍ ‘പറക്കും ടാക്‌സി’കളും ഡ്രോണുകളുമായി ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ പറക്കും ടാക്‌സി രംഗത്ത് സൗദിയില്‍ വന്‍കിട കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുമെന്നും ഗതാഗത മേഖലയില്‍ ആധുനിക രീതികള്‍ കൂടുതല്‍ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.പറക്കും ടാക്‌സി സാങ്കേതിക വിദ്യകളെ കുറിച്ചും അവയുടെ പരിസ്ഥിതി അനുയോജ്യതയെകുറിച്ചും ഹജ് സീസണിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായി പഠിക്കും. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം – തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. ഇന്നലെ നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് 25 ക്യാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ പിരിച്ചു വിട്ടു.തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

283 തീർഥാടകരുമായി ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് വിമാനം മദീനയിലെത്തി.

മദീന: ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലെത്തി. 283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള വിമാനമാണ് എത്തിയത്. പൂക്കൾ നൽകിയാണ് അള്ളാഹുവിന്റെ അതിഥികളെ അധികൃതർ സ്വീകരിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ കെ.എം.സി.സി വളണ്ടിയർമാരും നേതാക്കളും മദീന വിമാനതാവളത്തിൽ എത്തിയിരുന്നു. ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കെ.എം..സി.സി നേതാക്കൾ മദീന വിമാനതാവളത്തിൽജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച  പണിമുടക്കും, സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

റിയാദ്- സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്യും. രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് അപ്‌ഡേഷന്‍ നടക്കുക. ഈ സമയത്ത് മിക്ക സേവനങ്ങളും തടസ്സപ്പെടും. അതിനാല്‍ ഇഖാമ പുതുക്കല്‍, റീ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കണമെന്നും അബ്ശിര്‍ സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് അപ്‌ഡേഷന്‍ എന്നും മന്ത്രാലയം അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം

ജിദ്ദ: എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ സാധിക്കുന്ന തരത്തിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം. ദുബായിയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷാവസാനത്തിന് മുമ്പ് ഏകീകൃത വിസ സംവിധാനം തയ്യാറാകുമെന്നും “ജിസിസി ഗ്രാൻഡ് ടൂറുകൾ” എന്നായിരിക്കും ഇതിനെ വിളിക്കുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മേഖലയിൽ താമസിക്കുന്ന പ്രവാസികൾക്ക് സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് […]

BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ

ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി. നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കുടുങ്ങി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽനിന്ന് ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് വിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. മുന്നറിയിപ്പിലാതെയാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിലേക്കുള്ള പ്രവേശന പെർമിറ്റ് വളരെ ലളിതമായി സ്വന്തമാക്കാം; പെർമിറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ ഇവയാണ്

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഹജ് തീർത്ഥാടകരുടെ സുഗമമായ യാത്രയും സൗകര്യവും ലക്ഷ്യമിട്ട് മക്കയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് മക്ക ഇഖാമയില്ലാത്തവരെ വിലക്കി കഴിഞ്ഞ ദിവസം സൗദി സർക്കാർ നിയന്ത്രണം ഉത്തരവിട്ടിരുന്നു. മക്കയിലേക്ക് പ്രവേശിക്കുന്നതിന് സർക്കാർ സേവനങ്ങൾ നൽകുന്ന അബ്ഷിർ പ്ലാറ്റ്ഫോം വഴി അനുമതി പത്രം വിതരണം ചെയ്യുമെന്നും ഔദ്യോഗിക അറിയിപ്പിലുണ്ടായിരുന്നു. മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രം നേടുന്നത് എങ്ങിനെയാണെന്ന് അബ്ഷിർ ഔദ്യോഗികമായി അറിയിച്ചു.തികച്ചും ലളിതമായ നടപടിക്രമങ്ങളിലൂടെ അനുമതി പത്രം സ്വന്തമാക്കാം. മുഖീം വഴി അനുമതി പത്രം ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്ക് 11,000 മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം

ജിദ്ദ- ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നതടക്കം മുഴുവൻ നിയമലംഘനങ്ങൾക്കുമാണ് പിഴ ചുമത്തുന്നത്. ഇവരെ നാടുകടത്തുകയും പിന്നീട് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.അള്ളാഹുവിന്റെ അതിഥികളായി എത്തുന്നവർക്ക് സുരക്ഷിതത്വവും ആശ്വാസവും നൽകുന്നതിനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ഹജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച്, അനുമതി ഇല്ലാത്തവരെ ഹജിനായി കൊണ്ടുവന്നാൽ 6 മാസം വരെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കോൺട്രാക്റ്റിങ് മേഖലയിലെ ബിനാമി പങ്കാളിത്തത്തിന് സൗദി പൗരനും സിറിയൻ പൗരനും രണ്ടരവർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും

റിയാദ്: കോൺട്രാക്റ്റിങ് മേഖലയിലെ ബിനാമി പങ്കാളിത്തത്തിന് സൗദി പൗരനും സിറിയൻ പൗരനും രണ്ടരവർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും റിയാദ് ക്രിമിനൽ കോടതി വിധിച്ചു. സൗദി പൗരന് ആറുമാസം തടവും സിറിയൻ പൗരന് രണ്ട് വർഷത്തെ തടവുമാണ് ശിക്ഷ വിധിച്ചതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ രജിസ്റ്ററും ലൈസൻസും റദ്ദാക്കിയതിനുപുറമെ ബിനാമി പങ്കാളിത്തത്തിന്‍റെ ഫലമായുണ്ടായ വരുമാനം കണ്ടുകെട്ടാനും കോടതി വിധിച്ചു. ജയിൽ ശിക്ഷയും പിഴയും കഴിഞ്ഞ് സിറിയൻ പൗരനെ നാടുകടത്തും. അഞ്ച് വർഷത്തേക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ […]

error: Content is protected !!