അടുത്ത കൊല്ലം സൗദിയിൽ 5.5 ശതമാനം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നതായി ഐ.എം.എഫ് റിപ്പോർട്ട്
ജിദ്ദ : അടുത്ത കൊല്ലം സൗദിയില്‍ 5.5 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അടുത്ത വര്‍ഷം സൗദിയില്‍ 4.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഐ.എം.എഫ് പ്രതീക്ഷിച്ചിരുന്നത്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും സാമ്പത്തിക വെല്ലുവിളികളും അപകടങ്ങളും നേരിടുമെങ്കിലും സൗദി അറേബ്യ ശക്തമായ പ്രകടനവും വളര്‍ച്ചയും കാഴ്ചവെക്കും.ഈ വര്‍ഷം സൗദി അറേബ്യയില്‍ സാമ്പത്തിക വളര്‍ച്ച 2.7 ശതമാനമായി കുറയും. ഈ കൊല്ലം 4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ഒക്‌ടോബറില്‍ […]