ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിയമലംഘനം – ജിദ്ദയിൽ 8,000 ലേറെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ : നിയമ, വ്യവസ്ഥകൾ ലംഘിച്ചതിന് ജിദ്ദയിൽ കഴിഞ്ഞ വർഷം 8,000 ലേറെ വ്യാപാര സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ പതിനാറു ശാഖാ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ കൊല്ലം 2,57,000 ലേറെ ഫീൽഡ് പരിശോധനകളാണ് നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, സലൂണുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ അടക്കമുള്ള 1,57,066 സ്ഥാപനങ്ങളിലും 1,00,586 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അർബഈൻ തടാക വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

ജിദ്ദ : ഹിസ്റ്റോറിക് ജിദ്ദയിലെ വാട്ടർഫ്രണ്ട് (അർബഈൻ തടാകം) വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ഹിസ്റ്റോറിക് ജിദ്ദ പുനരുദ്ധാരണ പ്രോഗ്രാം അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിൽ ആരംഭിക്കുന്ന രണ്ടാം ഘട്ട വികസന പദ്ധതിക്കു മുന്നോടിയായി പ്രദേശത്തുണ്ടായിരുന്ന പഴയ അടിസ്ഥാന സൗകര്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ, കഴിഞ്ഞ ദശകങ്ങളിൽ നഗരവികസനത്തിന്റെ ഫലമായി നികത്തിയ പ്രദേശം വീണ്ടും കുഴിക്കുകയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ഹിസ്റ്റോറിക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യ നൽകുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു

റിയാദ് : പ്രത്യേക കഴിവുകളുള്ളവർക്ക് സൗദി അറേബ്യ നൽകുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു. ഹെൽത്ത് കെയർ, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സാമ്പത്തിക സേവനങ്ങൾ, നൂതന ഉൽപ്പാദനം, ബഹിരാകാശം, പ്രതിരോധം, ഊർജ്ജം, സമ്പദ്‌വ്യവസ്ഥ, ലോഹങ്ങളും ഖനനവും, ലോജിസ്റ്റിക്‌സും ഗതാഗതവും, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ഭക്ഷണം, കൃഷി, ബഹിരാകാശം, വ്യോമയാനം, പരിസ്ഥിതി, ജലം, കൃഷി, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രത്യേക കഴിവുള്ളവർക്ക് പ്രീമിയം ഇഖാമ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും […]

SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യക്കാര്‍ക്കും പാക്കിസ്ഥാനികള്‍ക്കും യു.എ.ഇയില്‍ വിസ നല്‍കുന്നില്ലേ… അധികൃതര്‍ വിശദീകരിക്കുന്നു

അബുദാബി : കമ്പനികള്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍, വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരെ തെരഞ്ഞെടുക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ നിര്‍ദേശം. ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം അധികരിക്കുന്നതിന് പകരം വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കണമെന്നും വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.യു.എ.ഇയിലെ ചില കമ്പനികള്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തൊഴില്‍ വിസക്ക് അപേക്ഷിച്ചപ്പോള്‍ കംപ്യൂട്ടറില്‍ പൊങ്ങിവന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതായിരുന്നു: ജീവനക്കാരെ നിയമിക്കുമ്പോള്‍ ദയവായി ജനസംഖ്യാപരമായ വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കുക. പ്രത്യേക രാജ്യത്തുനിന്നുളള ധാരാളം ജീവനക്കാര്‍ ഉള്ള കമ്പനി അതേ രാജ്യത്തുനിന്ന് വീണ്ടും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്

ജിദ്ദ : വല്ലപ്പോഴും ചീറിപ്പാഞ്ഞു പോയിരുന്ന മോട്ടോര്‍ ബൈക്കുകള്‍ കണ്ടിരുന്ന സൗദി അറേബ്യയിലെ റോഡുകളില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും ബൈക്കുകളാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ചങ്കിടിപ്പ് നല്‍കിക്കൊണ്ടാണ് ബൈക്കുകളുടെ കുതിപ്പ്.തിരക്കേറിയ റോഡുകളില്‍ ബൈക്കുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ മനസ്സിലാക്കിയാണ് ട്രാഫിക് പോലീസ് ബൈക്ക് യാത്രക്കാര്‍ക്ക് നേരത്തെ തന്നെ നിലവിലുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.പുതിയ മോഡല്‍ കാറുകളും മറ്റു വാഹനങ്ങളും മാത്രം സ്ഥാനം പിടിച്ചിരുന്ന റോഡുകളില്‍ നേരത്തെ വല്ലപ്പോഴും മാത്രമാണ് മോട്ടോര്‍ ബൈക്കുകളുടെ ഇരമ്പലുകള്‍ കേട്ടിരുന്നത്. അങ്ങനെ മത്സരിച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മൂടൽമഞ്ഞിൽ ഒരുങ്ങി അൽ ബഹ

അൽബാഹ : സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉഷ്ണ കാലത്തും മൂടൽ മഞ്ഞും തണുപ്പുമുണ്ടാകുന്ന അബഹ നഗരവും സമീപ പ്രദേശങ്ങളും. തണുപ്പു കാലമാകുന്നതോടെ സന്ദർശകരുടെ മനം കവരുന്ന പ്രകൃതി ഭംഗിയാണ് അൽ ബഹയിലുണ്ടാകാറുള്ളത്. മലമുകളിലെ വിവിധയിനം ചെടികളും പൂക്കളും മണ്ണിനെ സുന്ദരമാക്കുമ്പോൾ മൂടൽ മഞ്ഞ് ആകാശത്തെയും സുന്ദരമാക്കുകയാണ്. സസ്യവൈവിധ്യമാണ് അൽ ബഹയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. കൈതപ്പൂ, കാശിത്തുമ്പ,തുളസി, മറ്റനേകം സുഗന്ധ ചെടികൾ എന്നിവ അൽബഹയിലെ മലമടക്കുകളിലുണ്ട്. മൂടൽ മഞ്ഞിൽ പൂത്തുലയുന്ന ഇവ കാണാൻ സന്ദർശകരുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രവാസികൾ സ്വർണം കൈവിടരുത് – സാമ്പത്തിക വിദഗ്ധർ നൽകുന്ന ഉപദേശം

ജിദ്ദ : പ്രവാസം തുടങ്ങിയതുമുതല്‍ ഓരോ പവന്‍ വാങ്ങിവെച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കോടീശ്വരനാകാമായിരുന്നുവെന്ന് പരിതപിക്കുന്നവരുണ്ട്. അവര്‍ കടല്‍ കടന്ന സമയത്തെ സ്വര്‍ണവിലയും ഇപ്പോഴത്തെ സ്വര്‍ണവിലയും താരതമ്യം ചെയ്തു കൊണ്ടാണ് ഈ നിരാശ കലര്‍ന്ന പ്രതികരണം.നിരാശയില്‍ കാര്യമില്ലെന്നും പല നിക്ഷേപ മാര്‍ഗങ്ങളും മുന്നിലുണ്ടെങ്കിലും പ്രവാസികള്‍ സ്വര്‍ണം കൈവിടരുതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വര്‍ണം സുരക്ഷിത നിക്ഷേപമായി മാറുന്നുമുണ്ട്. ഓഹരി വിപണിയല്‍ ചാഞ്ചാട്ടമുട്ടാകുമ്പോള്‍ ആളുകള്‍ ധാരാളമായി സ്വര്‍ണത്തിലേക്ക് തിരിയുന്നതും കാണാം.ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ബൈക്ക് യാത്രികർക്കുള്ള നിർദേശങ്ങൾ, നിർബന്ധമായും പാലിക്കണം

ജിദ്ദ : സൗദിയിലെ റോഡുകളിലൂടെ ബൈക്കുകൾ ഓടിക്കുന്നവർ അഞ്ചു നിയമ, നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾക്ക് നിരക്കുന്ന ഹെൽമെറ്റ് ധരിക്കണമെന്നതാണ് ഇതിൽ ആദ്യത്തെത്. നമ്പർ പ്ലേറ്റുകൾ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ തന്നെ സ്ഥാപിക്കണം. ബൈക്കുകൾ ഓടിക്കുന്നവർ പ്രത്യേക ട്രാക്ക് പാലിക്കണം. ട്രാക്കുകൾക്കിടയിൽ മാറിമാറി സഞ്ചരിക്കാൻ പാടില്ല. നിശ്ചിത വേഗപരിധിയും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലവും പാലിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

എൻജിനീയറിംഗ് മേഖലയിൽ 25 ശതമാനം സൗദിവത്കരണം; ജൂലൈ മുതൽ പ്രാബല്യത്തിൽ

ജിദ്ദ : എൻജിനീയറിംഗ് പ്രൊഫഷനുകളിൽ 25 ശതമാനം സൗദിവത്കരണം നടപ്പാക്കാന്‍ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനം. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനീയറിംഗ് തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 25 ശതമാനം സൗദിവത്കരിക്കാൻ തീരുമാനിച്ചത്. പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിംഗ് എഞ്ചിനീയർ തൊഴിലുകളാണ് സൗദിവത്കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ത്രീകൾക്കും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ മാർക്കറ്റുകളിൽ വെട്ടുകിളി വില്പനയ്ക്ക് തുടക്കം

റിയാദ് : വെട്ടുകിളിയെന്ന ജറാദിന്റെ സീസണ്‍ ആരംഭിച്ചതോടെ സൗദിയിലെ ചില മാര്‍ക്കറ്റുകളില്‍ ഇവയുടെ വില്‍പനക്ക് തുടക്കമായി. 150 റിയാല്‍ 500 റിയാല്‍ വരെയാണ് കിലോക്ക് വില. അതേസമയം വിവിധ വെട്ടുകിളി വിഭവങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങി. അല്‍ഖസീമിലെ ഫഹദ് അല്‍അനസിയാണ് വെട്ടുകിളി ബര്‍ഗര്‍ തയ്യാറാക്കുന്ന രീതി വിശദീകരിക്കുന്നത്. വെട്ടുകിളി കഴിക്കുന്നത് വഴി ശരീരത്തിന് വലിയ ഗുണങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജീവനുള്ള വെട്ടുകളികളെ ആദ്യം വെള്ളം നിറച്ച പാത്രത്തിലേക്ക് ഇടും. തുടര്‍ന്ന് ഉള്ളി, എണ്ണയടക്കം ചില ചേരുവകള്‍ ചേര്‍ക്കും. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഒരാഴ്ചയ്ക്കിടെ മസ്ജിദുന്നബവിയിൽ 58 ലക്ഷത്തിലേറെ സന്ദർശകർ

മദീന : ഒരാഴ്ചക്കിടെ മസ്ജിദുന്നബവിയിൽ 58 ലക്ഷത്തിലേറെ സന്ദർശകരെ സ്വീകരിച്ചതായി ഹറം പരിചരണ വകുപ്പ് അറിയിച്ചു. ഒരാഴ്ചക്കിടെ 58,32,384 വിശ്വാസികളാണ് പ്രവാചക പള്ളിയിലെത്തിയത്. ഇക്കാലയളവിൽ 5,50,911 പേർ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറാത്ത് നടത്തി സലാം ചൊല്ലി. 1,30,401 പുരുഷന്മാരും 1,15,551 വനിതകളും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിച്ചു. വയോജനങ്ങൾക്കും വികലാംഗർക്കും നീക്കിവെച്ച സ്ഥലങ്ങളിലെ പ്രത്യേക സേവനങ്ങൾ 12,110 പേർ പ്രയോജനപ്പെടുത്തി. 1,48,858 പേർക്ക് മാർഗനിർദേശ സേവനങ്ങൾ പ്രയോജനപ്പെട്ടു. ഒരാഴ്ചക്കിടെ മസ്ജിദുന്നബവി ലൈബ്രറി 10,887 പേർ പ്രയോജനപ്പെടുത്തി. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ടൂറിസം മേഖല പൂർണ വീണ്ടെടുപ്പ് കൈവരിച്ചതായി ടൂറിസം മന്ത്രാലയ വൃത്തം

ജിദ്ദ : സൗദിയിൽ ടൂറിസം മേഖല പൂർണ വീണ്ടെടുപ്പ് കൈവരിച്ചതായി ടൂറിസം മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കോവിഡ്-19 മഹാമാരിക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് സൗദിയിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 156 ശതമാനമായി ഉയർന്നിട്ടുണ്ട്. രാജ്യത്ത് ടൂറിസം മേഖലയിലെ വീണ്ടെടുപ്പ് 150 ശതമാനമായിട്ടുണ്ട്. ആഗോള തലത്തിൽ ഇത് 88 ശതമാനമാണ്. സൗദിയിലെ വ്യത്യസ്ത ടൂറിസം കേന്ദ്രങ്ങളിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചുവരികയാണ്. 2023 ൽ ജി-20 രാജ്യങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നവംബറിൽ സൗദി അറേബ്യ അമേരിക്കൻ ബോണ്ടുകളിൽ 10.6 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി കണക്ക്

ജിദ്ദ : നവംബറിൽ സൗദി അറേബ്യ അമേരിക്കൻ ബോണ്ടുകളിൽ 10.6 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി കണക്ക്. നവംബർ അവസാനത്തോടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 128.1 ബില്യൺ ഡോളറായി ഉയർന്നു. ഒക്‌ടോബർ അവസാനത്തിൽ ഇത് 117.5 ബില്യൺ ഡോളറായിരുന്നു. ഒരു മാസത്തിനിടെ ഒമ്പതു ശതമാനം വർധന.അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങളിൽ 82 ശതമാനം ദീർഘകാല നിക്ഷേപങ്ങളാണ്. ഈ ഗണത്തിൽ 105.2 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളുണ്ട്. അമേരിക്കൻ ബോണ്ടുകളിൽ 22.9 ബില്യൺ ഡോളറിന്റെ ഹ്രസ്വകാല നിക്ഷേപങ്ങളും സൗദി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിമാന കമ്പനികൾക്കെതിരെ 1,308 പരാതികൾ

ജിദ്ദ : ഡിസംബറിൽ രാജ്യത്തെ വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് 1,308 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് 42 പരാതികൾ തോതിൽ ഫ്‌ളൈ നാസിനെതിരെ കഴിഞ്ഞ മാസം ലഭിച്ചു. ഇവക്കു മുഴുവൻ നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. രണ്ടാം സ്ഥാനത്തുള്ള സൗദിയക്കെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 61 പരാതികൾ തോതിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI LAW - സൗദി നിയമങ്ങൾ

തൊഴിൽ വിസക്ക് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കാൻ യു.എ.ഇ സർക്കാർ നിർദ്ദേശം

അബുദാബി : കമ്പനികള്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍, വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരെ തെരഞ്ഞെടുക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ നിര്‍ദേശം. ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം അധികരിക്കുന്നതിന് പകരം വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കണമെന്നും വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.യു.എ.ഇയിലെ ചില കമ്പനികള്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തൊഴില്‍ വിസക്ക് അപേക്ഷിച്ചപ്പോള്‍ കംപ്യൂട്ടറില്‍ പൊങ്ങിവന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതായിരുന്നു: ജീവനക്കാരെ നിയമിക്കുമ്പോള്‍ ദയവായി ജനസംഖ്യാപരമായ വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കുക. പ്രത്യേക രാജ്യത്തുനിന്നുളള ധാരാളം ജീവനക്കാര്‍ ഉള്ള കമ്പനി അതേ രാജ്യത്തുനിന്ന് വീണ്ടും […]

error: Content is protected !!