സൗദി ഡെലിവറി കമ്പനികളെ ശക്തമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ
ജിദ്ദ : ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. പ്രധാന റോഡുകളിലും ചത്വരങ്ങളിലും ഡെലിവറി കമ്പനി ജീവനക്കാരുടെ വലിയ വ്യാപനമാണുള്ളത്. ഇക്കൂട്ടത്തിൽ അധിക പേരും സുരക്ഷാ സംവിധാനങ്ങൾ പൂർണമല്ലാത്ത പഴകിദ്രവിച്ച കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണം മലിനമാകാനും ഗുണനിലവാരം നഷ്ടപ്പെടാനും ഇത് ഇടയാക്കുകയാണ്. നഗരങ്ങൾക്കകത്തും പുറത്തും എക്‌സ്പ്രസ്‌വേകളിലും മെയിൻ റോഡുകളിലും ശാഖാ റോഡുകളിലും അമിത വേഗതയിലും അപകടകരമായ നിലയിലുമാണ് ഡെലിവറി ജീവനക്കാർ വാഹനമോടിക്കുന്നത്. ക്രമരഹിതമായി ഇവർ ട്രാക്കുകൾ മാറിമാറി […]