ദുബായ് ഡ്രൈവിംഗ് ലൈസൻസ് ഇനി ഗോൾഡൻ ചാൻസ് വഴി എളുപ്പത്തിൽ ലഭിക്കും
ദുബായ്:ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ നേടാന്‍ സുവര്‍ണാവസരം ഒരുക്കി അധികൃതര്‍. ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതെയും തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അവസരമൊരുങ്ങുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്ട്ട് ചെയ്തു. .ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതിയാണ് പ്രവാസികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്നത്. ഒരുതവണ മാത്രമാണ് ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്. എല്ലാ രാജ്യക്കാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് […]