കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഇനി ഒരു വർഷത്തേക്ക് മാത്രം
കുവെെറ്റ്: കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കി. ഇനിമുതൽ എല്ലാ വർഷവും ലെെസൻസ് പുതുക്കേണ്ടി വരും. നിലവിൽ 3 വർഷമായിരുന്നു വിദേശികളുടെ ലെെസൻസ് കാലാവധി. ഇതാണ് അധികൃതർ ചുരുക്കിയിരിക്കുന്നത്. എന്നാൽ ഹൗസ് ഡ്രൈവർമാരുടെ ലൈസൻസ് കാലാവധി മൂന്ന് വർഷമായി തുടരും.3 വർഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് മാറ്റുന്നതിലുള്ള നിബന്ധനകൾ പാലിക്കാതെ വന്നപ്പോൾ ആണ് നിയന്ത്രണങ്ങൾ കുടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 10 വർഷത്തേക്കാണ് ലെെസൻസ് നൽകിയിരുന്നത്. ഇത് പിന്നീട് 3 വർഷത്തേക്ക് മാറ്റുകയായിരുന്നു. അതാണ് […]