ഗാസയുടെ ഭാവിയെ കുറിച്ച് സംസാരിക്കേണ്ടത് വെടിനിർത്തലിനു ശേഷം -അറബ് വിദേശ മന്ത്രിമാർ
ഓട്ടവ : ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾക്ക് പിന്തുണ തേടി അറബ് ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കാനഡയിലെത്തി. സംഘത്തിന്റെ അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളുടെ എട്ടാം റൗണ്ടാണിത്. കഴിഞ്ഞ മാസം റിയാദിൽ നടന്ന അറബ് ഇസ്ലാമിക രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി തീരുമാനമനുസരിച്ചാണ് വിദേശകാര്യ മന്ത്രിമാർ വിവിധ രാജ്യങ്ങളിൽ നയതന്ത്ര ചർച്ചകൾ നടത്തിവരുന്നത്.സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽമാലികി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ […]