സ്വകാര്യ സന്ദർശനത്തിന് സൗദി കിരീടാവകാശി ഒമാനിൽ
റിയാദ്:സ്വകാര്യ സന്ദര്‍ശനത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്നലെ വൈകുന്നേരം ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് രാജകുമാരന്‍ മസ്‌ക്കത്തിലെത്തിയത്. ഇന്ത്യ നല്‍കിയ ഉജ്ജ്വല സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കിരീടാവകാശി നന്ദി പറഞ്ഞു.ഞാന്‍ നിങ്ങളുടെ സൗഹൃദ രാജ്യം വിടുമ്പോള്‍, എനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നിങ്ങളുടെ രാജ്യത്തോട് എന്റെ വലിയ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതില്‍ […]