വിദേശ ബിസിനസ് ഇൻവെസ്റ്റർമാരെ നോട്ടമിട്ട് സൗദി അറേബ്യ വീണ്ടും കൊമേർഷ്യൽ രജിസ്ട്രേഷൻ ലൈസൻസ് ഇംഗ്ലീഷിലും ലഭിക്കും
റിയാദ് – ഇംഗ്ലീഷിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ തൽക്ഷണ പ്രിന്റൗട്ട് സേവനത്തിന് തുടക്കം കുറിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ വിവർത്തന സേവനം സൗദി ബിസിനസസ് സെന്റർ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഈ സേവനത്തിന്റെ പേര് ഇംഗ്ലീഷിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പ്രിന്റൗട്ട് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. സൗദി ബിസിനസ് സെന്റർ പ്ലാറ്റ്‌ഫോം വഴി ഇനി മുതൽ ഇംഗ്ലീഷിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പ്രിന്റൗട്ടുകൾ തൽക്ഷണം ലഭിക്കും. ഈ സേവനം തീർത്തും സൗജന്യമാണ്. നേരത്തെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഇംഗ്ലീഷ് വിവർത്തന […]













