സൗദി വിസിറ്റിംഗ് വിസ സ്റ്റാമ്പ് ചെയ്യുന്നത് പഴയ രീതി തന്നെ തുടരും പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും ഈ തീരുമാനം
ജിദ്ദ-സൗദിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിലുള്ള സംവിധാനം തുടരും. ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സ്വകാര്യ ഏജൻസിയായ വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സർവീസ്) വഴി സമർപ്പിക്കണമെന്ന വാർത്ത ശരിയല്ലെന്നാണ് ട്രാവൽ ഏജൻസി മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കിയത്. സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ, എംപ്ലോയ്‌മെന്റ് വിസ എന്നിവ ഒഴികെയുള്ള വിസകളാണ് വി.എഫ്.എസ് വഴി സമർപ്പിക്കേണ്ടത്. അതേസമയം, സൗദിയിലേക്കുള്ള പേഴ്‌സണൽ വിസിറ്റ് വി.എഫ്.എസ് വഴിയാണ് സമർപ്പിക്കേണ്ടത്. പേഴ്‌സണൽ വിസിറ്റ് സൗദി പൗരൻമാർ വിദേശികൾക്ക് എടുത്തുകൊടുക്കുന്ന വിസയാണ്. […]














