GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പതിനാലു ദിവസത്തിനിടെ വീണ്ടും ഡോക്ടറെ കാണാൻ ഫീസ് വേണ്ട

റിയാദ് : സ്വകാര്യ ആശുപത്രികളിൽ ആദ്യ പരിശോധനക്കു ശേഷം പതിനാലു ദിവസത്തിനുള്ളിൽ വീണ്ടും ഡോക്ടറെ കാണാൻ കൺസൾട്ടേഷൻ ഫീസ് നൽകേണ്ടതില്ലെന്ന് റിയാദ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണെന്ന് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ഏഴാം ഖണ്ഡികയിലെ മൂന്നാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ആദ്യ പരിശോധനാ തീയതി മുതൽ പതിനാലു ദിവസത്തിനുള്ളിൽ സൗജന്യമായി വീണ്ടും ഡോക്ടറെ കാണാൻ രോഗിക്ക് അവകാശമുണ്ടെന്ന് സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ അവകാശങ്ങളും കടമകളുമായും ബന്ധപ്പെട്ട പ്രമാണം വ്യക്തമാക്കുന്നതായും റിയാദ് ആരോഗ്യ വകുപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!