GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ആരോഗ്യ വകുപ്പ് പരിശോധന, തായിഫിൽ 8 ലക്ഷം റിയാൽ പിഴ ഈടാക്കി

തായിഫ്:കഴിഞ്ഞ മൂന്നു മാസത്തിനിടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ സ്വകാര്യ ക്ലീനിക്കുകളും ഫാർമസികളുമുൾപടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് നിയമ ലംഘനങ്ങളുടെ പേരിൽ ഈടാക്കിയത് എട്ട് ലക്ഷം റിയാലിലേറെ തുകയെന്ന് തായിഫ് പ്രവിശ്യാ ആരോഗ്യ വകുപ്പ് ഔദ്യോഗിക വാക്താവ് വലീദ് അൽ സഖഫി വെളിപ്പെടുത്തി. നടപ്പു വർഷത്തിന്റെ രണ്ടാം പാദത്തിൽ 55 ഫീൽഡ് പരിശോധന ട്രിപ്പുകളാണ് സ്വകാര്യമേഖലയിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലും മറ്റും നടത്തുകയുണ്ടായത്. പരിശോധനയിൽ കണ്ടെത്തിയ 18 നിയമ ലംഘനങ്ങൾക്കായി എട്ടു ലക്ഷത്തിമുപ്പതിനായരം റിയാൽ പിഴയീടാക്കുകയുണ്ടായി. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട സേനങ്ങൾ നൽകുന്ന സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ആരോഗ്യ വകുപ്പിലെ പ്രത്യേ വിഭാഗം 535 സന്ദർശനങ്ങൾ നടത്തുകയുണ്ടായി, സ്ഥാപനങ്ങൾ നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടായിരുന്നു സന്ദർശനങ്ങളെല്ലാം ഹോസ്പിറ്റലുകൾ, ക്ലീനിക്കുകൾ, ഫാർമസികൾ, തുടങ്ങി വിവിധ കേന്ദ്രങ്ങൾ ഇതിനോടകം പരിശോധന വിഭാഗം സന്ദർച്ചു കഴിഞ്ഞതായും ആരോഗ്യവകുപ്പു വാക്താവ് വ്യക്തമാക്കി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!