മക്കയിൽ ഹോട്ടൽ വാടക 40% ത്തോളം കുറഞ്ഞു
മക്ക:ഹജ് സീസൺ അവസാനിച്ചതോടെ മക്കയിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിൽ ഹോട്ടൽ വാടക 40 ശതമാനത്തോളം കുറഞ്ഞു. അസീസിയ അടക്കം ഹജ് തീർഥാടകർ താമസിക്കുന്ന മറ്റു പ്രദേശങ്ങളിൽ ഹോട്ടൽ വാടക 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് ഹോട്ടലുകളിലെ ബുക്കിംഗ് മാനേജർമാർ പറഞ്ഞു. ഹജ് സീസൺ അവസാനിച്ചത് ഫർണിഷ്ഡ് അപാർട്ട്‌മെന്റ് മേഖലയെ ആണ് ഏറ്റവുമധികം ബാധിച്ചത്. ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുടെ വാടക 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ബിസിനസ് കുത്തനെ കുറഞ്ഞതിനാൽ പല ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും ലോഡ്ജുകളും അടുത്ത റമദാൻ വരെ അടച്ചിടാൻ […]