ജിദ്ദ:സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 52 ശതമാനത്തിന്റെയും വേതനം 5,000 റിയാലിൽ കുറവാണെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. 26 ലക്ഷം സൗദി ജീവനക്കാരെ ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13 ലക്ഷത്തിലേറെ പേരുടെ വേതനം 5,000 റിയാലിൽ കുറവാണ്. 5,94,700 പേർ 10,000 റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്നവരാണ്. സ്വദേശി ജീവനക്കാരിൽ 22.8 ശതമാനം ഈ ഗണത്തിൽ പെടുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗോസിയിൽ 10.4 ദശലക്ഷം ജീവനക്കാരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ 78 ലക്ഷം പേർ വിദേശികളാണ്. വിദേശ തൊഴിലാളികളിൽ 40 ലക്ഷത്തിലേറെ പേരുടെ വേതനം 1,500 റിയാലിൽ കുറവാണ്. 25 ലക്ഷം പേർക്ക് 1,500 റിയാൽ മുതൽ 3,000 റിയാൽ വരെയും 11.6 ലക്ഷം പേർക്ക് 3,000 റിയാലിൽ കൂടുതലും വേതനം ലഭിക്കുന്നു.
ഏറ്റവും കൂടുതൽ ജീവനക്കാരെ ഗോസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് റിയാദിലാണ്- 45.4 ലക്ഷം. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 14.7 ലക്ഷം ജീവനക്കാരെയും മൂന്നാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 14.2 ലക്ഷം ജീവനക്കാരെയും രജിസ്റ്റർ ചെയ്തിരിക്കുന്നു. ഏറ്റവും കുറവ് ബീശ ഗോസി ഓഫീസിലാണ്. ഇവിടെ 39,000 ജീവനക്കാരെ മാത്രമാണ് ഗോസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൗദിയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 52% വിദേശികളുടെയും വേദന 5000 റിയാലിൽ കുറഞ്ഞത്

















Leave a Reply