കൂടുതൽ ഹാജിമാർ എത്തുന്ന രാജ്യങ്ങളിലെയും സൗദിയിലെയും ഈ-പെയ്മെൻറ് സംവിധാനങ്ങൾ ബന്ധിപ്പിക്കാൻ നീക്കം
ജിദ്ദ:വലിയ തോതില്‍ ഹജ് തീര്‍ഥാടകര്‍ എത്തുന്ന രാജ്യങ്ങളിലെയും സൗദിയിലെയും ഇ-പെയ്‌മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വെളിപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ ഹജ് തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതു കൂടി കണക്കിലെടുത്താണിത്. സാങ്കേതിക മേഖല അടക്കമുള്ള നിരവധി മേഖലകളില്‍ ഹാജിമാര്‍ക്ക് സവിശേഷ സേവനങ്ങള്‍ നല്‍കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.ഇ-പെയ്‌മെന്റ് സേവന മേഖലയില്‍ ഹാജിമാര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണും. നിരവധി രാജ്യങ്ങളില്‍ പ്രത്യേകമായ ഇ-പെയ്‌മെന്റ് സംവിധാനങ്ങളുണ്ട്. ഈ […]