തൻറെ താമസരേഖയിൽ അജ്ഞാതർ സിം എടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ജയിലിൽ ആയ പ്രവാസിക്ക് ഒടുവിൽ മോചനം
റിയാദ്:തന്റെ താമസരേഖയില്‍ അജ്ഞാതര്‍ സിം കാര്‍ഡെടുക്കുകയും അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തതിന് തമിഴ്‌നാട് സ്വദേശിക്ക് അനുഭവിക്കേണ്ടിവന്നത് മൂന്നുമാസം ജയില്‍ ശിക്ഷ. റിയാദില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് സഫവാന്‍ ആണ് ഫൈനല്‍ എക്‌സിറ്റ് അടിക്കാനിരിക്കെ സിം കാര്‍ഡിന്റെ പേരില്‍ നിയമക്കുരുക്കിലകപ്പെട്ട് പോലീസ് സ്‌റ്റേഷനിലും ജയിലിലുമായി മൂന്നു മാസത്തോളം ദുരിതത്തിലായത്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ പോലീസിലും ജയിലിലും നിരന്തരം ഇടപെട് നിരപരാധിത്വം തെളിയിച്ച് […]