കഴിഞ്ഞ വർഷം സൗദിയിൽ ഭക്ഷ്യോൽപന്ന കയറ്റുമതി 1,700 കോടിയിലേറെ റിയാലായി ഉയർന്നു
ജിദ്ദ:കഴിഞ്ഞ വർഷം സൗദിയിൽ ഭക്ഷ്യോൽപന്ന കയറ്റുമതി 1,700 കോടിയിലേറെ റിയാലായി ഉയർന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. സൗദി ഫുഡ് ഷോയോടനുബന്ധിച്ച ചർച്ചാ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2035 ഓടെ ഭക്ഷ്യോൽപന്ന കയറ്റുമതി 4,000 കോടിയിലേറെ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യവ്യവസായ മേഖലയിൽ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും മികച്ച നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യവസായ, ധാതുവിഭവ മന്ത്രാലയവും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സഹകരിച്ച് പ്രവർത്തിക്കുന്നു. നിരവധി ഭക്ഷ്യോൽപന്നങ്ങളിൽ സൗദി അറേബ്യ ഉയർന്ന സ്വയംപര്യാപ്തത […]