അൽ ബഹയിൽ ഡാമുകൾ തുറന്നു
അല്‍ബാഹ:റമദാന്‍ 25 മുതല്‍ ശവ്വാല്‍ അഞ്ചാം തീയതി വരെയുള്ള കാലയളവില്‍ അല്‍ബാഹ മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. അല്‍ബഹ മേഖലയിലെ നിരവധി ഡാമുകള്‍ മഴവെള്ള സംഭരണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. 2,021,957 ഘനയടി വെള്ളമാണ് ഇവിടെ ഒഴുകിയെത്തിയത്. ഷട്ടറുകള്‍ തുറന്ന് 1,602,123 ഘനയടി വെള്ളം ഒഴുക്കിവിട്ടു.അല്‍ബാഹ മേഖലയില്‍ സരാത്ത്, തിഹാമ സെക്ടറുകളിലെ വിവിധ ഗവര്‍ണറേറ്റുകളിലായി 49 അണക്കെട്ടുകളാണുള്ളത്. അതില്‍ 13 അണക്കെട്ടുകള്‍ ജലനിരപ്പ് സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്.അല്‍ബാഹ മേഖലയിലെ പരിസ്ഥിതി, ജല, കൃഷി […]