സൗദിയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ശ്രദ്ധിക്കുക എങ്ങനെ നമ്പർ പ്ലേറ്റ് പുതിയത് എടുക്കാം
Saudi Arabia: എവിടെ വെച്ചാണോ നമ്പർ പ്ലേറ്റ് നഷ്ടമായത് ആ ഏരിയയിലെ പോലീസ് സ്റ്റേഷനിൽ നമ്പർ പ്ലേറ്റ് നഷ്ടമായി എന്നു ചൂണ്ടിക്കാട്ടി ആദ്യം പരാതി നൽകണം. അതിനു ശേഷം ട്രാഫിക് ഡിപ്പാർട്ടുമെന്റിൽ പോയി പുതിയ നമ്പർ പ്ലേറ്റ് നൽകുന്നതിന് അപേക്ഷ നൽകണം. അപേക്ഷ നൽകുന്നതോടൊപ്പം 100 റിയാൽ ഫീസും അടക്കണം. തുടർന്ന് ഡ്രാഫിക് ഡിപ്പാർട്ടുമെന്റ് ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റ് ലഭിക്കുന്നതിനുള്ള തിയതി നിങ്ങൾക്കു നൽകും. നിശ്ചിത ദിവസം അവിടെ പോയി അതു വാങ്ങിയാൽ മതിയാവും.