GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പഴയ നമ്പർ പ്ലേറ്റ് മാറ്റി പുതിയ നമ്പർ പ്ലേറ്റ് വാഹനത്തിന് ലഭിക്കാൻ അപേക്ഷിക്കേണ്ട രീതി

അബ്ശിർ വഴി ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റിന് അപേക്ഷിക്കാം. അബ്ശിറിൽ ട്രാഫിക് ഡിപ്പാർട്ടുമെന്റ് (മുറൂർ) ലോഗ് ഇൻ ചെയ്യുക. അതിൽ ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റിനുള്ള ഓപ്ഷൻ ഉണ്ട്. 100 റിയാലാണ് ഫീസ്. അപേക്ഷ നൽകുന്നതിനു മുമ്പായി ബാങ്ക് വഴി ഫീസ് അടച്ചിരിക്കണം. എങ്കിൽ മാത്രമാണ് അപേക്ഷ സ്വീകരിക്കപ്പെടുക. ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റ് അപേക്ഷയിൽ എന്തിനു വേണ്ടി എന്ന ചോദ്യം കാണും. അവിടെ ഫഹസ് ഓബ്ജക്ഷൻ എന്നു വ്യക്തമാക്കണം. അതിനു ശേഷമാണ് അപേക്ഷ അപ്‌ലോഡ് ചെയ്യേണ്ടത്.
അബ്ശിറിലൂടെ ചെയ്യാൻ സാധിക്കാത്തവർക്ക് നേരിട്ട് തൊട്ടടുത്തുള്ള ട്രാഫിക് ഡിപ്പാർട്ടുമെന്റിനെ സമീപിക്കുകയുമാവാം. അവിടെയും അപേക്ഷ സ്വീകരിക്കപ്പെടും. അതിനു മുമ്പായി ഫീസ് അടച്ചിരിക്കണമെന്നു മാത്രം.
ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റ് ലഭിക്കുന്നത് ഗതാഗത വകുപ്പിന്റെ ഹെഡ് ഓഫീസിൽനിന്നുമാണ്. അതിനു കുറഞ്ഞത് 15 ദിവസമെങ്കിലും എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!