ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘി ദീർഘിപ്പിച്ചു

റിയാദ് : ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സമയ പരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെയാണ് പുതിയ സമയ പരിധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ പൊതു വാഹനങ്ങൾ, കാറുകൾ ബസുകൾ മോട്ടോർ ബൈക്കുകൾ തുടങ്ങി ഉപയോഗ ശൂന്യമായതും പെർമിറ്റ് കാലാവധി തീർന്നതുമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം നിലവിലെ വാഹനയുടമകൾക്ക് അബ്ശിർ പ്ലാറ്റ് ഫോം വഴി പിഴ കൂടാതെ […]

NEWS - ഗൾഫ് വാർത്തകൾ

വിശുദ്ധ ഹറമിൽ ഖുർആൻ പഠിപ്പിക്കാൻ 130 ലേറെ അധ്യാപകരെ ഹറംകാര്യ വകുപ്പ് ചുമതലപ്പെടുത്തി.

മക്ക – വിശുദ്ധ ഹറമിൽ ഖുർആൻ പഠിപ്പിക്കാൻ 130 ലേറെ അധ്യാപകരെ ഹറംകാര്യ വകുപ്പ് ചുമതലപ്പെടുത്തി. ഖുർആൻ പഠിപ്പിക്കാൻ നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്നുണ്ട്. വിദൂര പഠനത്തിലൂടെ ഖുർആൻ പാരായണം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഹറമിനകത്തുനിന്ന് ഖുർആൻ സംപ്രേഷണം ചെയ്യുന്നുമുണ്ട്. ലോകത്തെങ്ങുനിന്നും വിശുദ്ധ ഹറമിലെത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്കും വിശ്വാസികൾക്കും ഈ സേവനം പ്രയോജനപ്പെടുന്നു. ബ്രെയിൽ ലിപിയിലുള്ള ഖുർആൻ കോപ്പികളും, വിവിധ ഭാഷകളിലുള്ള ഖുർആൻ വിവർത്തനങ്ങളും, ഖുർആൻ വ്യാഖ്യാനങ്ങളും, വലിയ വലിപ്പത്തിലുള്ള മുസ്ഹഫ് കോപ്പികളും ഹറമിൽ ലഭ്യമാണ്. മതപഠന ക്ലാസുകളും […]

NEWS - ഗൾഫ് വാർത്തകൾ

ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നവരുടെ സുരക്ഷയ്ക്കായി 100 ഡോക്ടർമാരെ നിയമിക്കും

മക്ക – പുണ്യറമദാനിലെ അവസാന പത്തില്‍ വിശുദ്ധ ഹറമില്‍ ഇഅ്തികാഫ് ഇരിക്കുന്നവരുടെ (ഭജനമിരിക്കല്‍) സേവനത്തിന് 100 ഡോക്ടര്‍മാരെ നിയമിക്കും. ഇതിന് ഹറംകാര്യ വകുപ്പും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തി. ഇഅ്തികാഫ് ഇരിക്കുന്നവരുടെ ആരോഗ്യ, സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ ഹറമിലെ പ്രത്യേക സ്ഥലങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കും. മുന്‍കൂട്ടി പ്രത്യേകം പെര്‍മിറ്റുകള്‍ നേടുന്നവര്‍ക്കാണ് ഹറമില്‍ ഇഅ്തിഫ് ഇരിക്കാന്‍ സ്ഥലങ്ങള്‍ അനുവദിക്കുക. തങ്ങളുടെ അവശ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് ലോക്കറുകളും അലമാരകളും അനുവദിക്കും.

SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നു

റിയാദ് – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റോഫോം വഴി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയവരെ നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ആദരിക്കും. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ലഭിച്ച സംഭാവനകള്‍ ഇതിനകം 48 ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. പ്ലാറ്റ്‌ഫോം വഴി ഇതുവരെ 300 കോടിയിലേറെ റിയാല്‍ സംഭാവനയായി ലഭിച്ചിട്ടുണ്ട്.ധനസഹായത്തിനുള്ള വ്യക്തികളുടെ അപേക്ഷകള്‍ പ്ലാറ്റ്‌ഫോം നേരിട്ട് സ്വീകരിക്കില്ല. ഔദ്യോഗിക വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് പ്ലാറ്റ്‌ഫോം ധനസഹായ വിതരണം നടത്തുന്നത്. ധനസഹായം […]

SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ സിഗ്നലിലെ ഫ്രീ റൈറ്റിനെ കുറിച്ച് കൂടുതൽ വ്യക്തത നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

*റിയാദ്* : സിഗ്നലുകളിൽ വലതു വശത്തേക്ക് തിരിഞ്ഞുകയറാൻ വ്യവസ്ഥകൾ ബാധകമാണെന്നും ഇത് പാലിക്കാതിരിക്കുന്നത് സിഗ്നൽ കട്ട് ചെയ്യലായി കണക്കാക്കി പിഴ ചുമത്തുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. റെഡ് സിഗ്നൽ തെളിഞ്ഞുനിൽക്കുന്ന സമയത്ത് വലതു വശത്തേക്ക് തിരിഞ്ഞുകയറുന്നതിനു മുമ്പായി വാഹനം പൂർണമായും നിർത്തി മറ്റു വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പു വരുത്തണം. സിഗ്നലിൽ വലതു വശത്തേക്ക് തിരിഞ്ഞുകയറുമ്പോൾ മറ്റു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. സിഗ്നലിന്റെ അറ്റത്ത് ട്രയാങ്കിൾ ഉണ്ടെങ്കിൽ ട്രയാങ്കിളിൽ എത്തുന്നതിനു മുമ്പായാണ് വലതു […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ തണുത്ത കാലാവസ്ഥക്ക് വിട ചൂട് ആരംഭിക്കുന്നു

*മക്ക* : സൗദിയില്‍ സുഖകരമായ കാലാവസ്ഥക്ക് വിരാമമിട്ട് ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നു. ചൂട് കൂടിത്തുടങ്ങിയതോടെ ഇക്കുറി നോമ്പിന് കടുത്ത ചൂടാകുമോ എന്നാണ് പ്രവാസികളടക്കമുള്ളവരുടെ ആശങ്ക.സൗദിയില്‍ ചൊവ്വാഴ്ച മക്കിയലാണ് കൂടിയ ചൂട് രേഖപ്പെടുത്തിയത്- 36 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ താപനില അല്‍ ഖുറയ്യാത്ത് നഗരത്തിലാണ്.മഴക്ക് സാധ്യതയുണ്ടെന്ന പ്രവചനങ്ങള്‍ക്കിടെ ഇവിടെ എട്ട് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. റിയാദ്, ദമാം, ദവാദ്മി, ഹഫര്‍ അല്‍ ബാത്തിന്‍, അല്‍അഹ്‌സ, അല്‍മജ്മഅ എന്നീ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 19 ഉം ശറൂറ, വാദി […]

SAUDI LAW - സൗദി നിയമങ്ങൾ

തെറ്റായ വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ദമാം: തെറ്റായ വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.കിഴക്കൻ സഊദിയിലെ അൽ ഖോബാറിൽ ആണ് സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തത്. സൈബർ കുറ്റകൃത്യ നിയന്ത്രണ സംവിധാനത്തിന്റെ ലംഘനമാണ് ഇയാൾ നടത്തിയത്. ദൃശ്യ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ പൊതു സുരക്ഷയെ ബാധിക്കുന്നതാണെന്ന് പബ്ലിക് സെക്യൂരിറ്റി അതിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുകയും അയാൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് […]

UAE - യുഎഇ

യുഎഇ ഗോൾഡൻ വിസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല.

ദുബൈ: യുഎഇ ഗോൾഡൻ വിസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വിസക്കാർക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. അബുദാബി ഉൾപ്പെടെ ഏതു എമിറേറ്റിലുള്ളവർക്കും ഇതുപോലെ ഡ്രൈവിങ് ലൈസൻസ് എടുക്കാവുന്നതാണ്.സാധാരണ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കണമെങ്കിൽ അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് തിയറി, പ്രാക്ടിക്കൽ പരിശീലനത്തിനുശേഷം 3 ടെസ്റ്റ് (തിയറി, പാർക്കിങ്, റോഡ്) […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

റമസാനിൽ ഇഫ്താറിനായി സംഭാവനകൾ ശേഖരിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ഇമാമുകൾക്ക് മുന്നറിയിപ്പ് നൽകി

റിയാദ്: റമസാനിൽ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിഷിദ്ധമാണെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം ഇമാമുമാർക്ക് മുന്നറിയിപ്പ് നൽകി. വിശുദ്ധ റമസാനെ സ്വീകരിക്കുന്നതിന് ഒരുക്കമായി, ആരാധകർക്ക് സേവനം നൽകുന്നതിന് പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ-ഷൈഖ് എല്ലാ മന്ത്രാലയ ശാഖകൾക്കും സർക്കുലർ പുറപ്പെടുവിച്ചു. ഇമാമുകളും മുഅദ്ദിൻ മാരും അവരുടെ ജോലിയിൽ പൂർണ്ണമായ ക്രമം പാലിക്കണമെന്നും അത്യാവശ്യമല്ലാതെ റമസാനിൽ ഹാജരാകാതിരിക്കാൻ പാടില്ലെന്ന് ഡോ. അൽ-ഷൈഖ് പറഞ്ഞു. ഉമ്മുൽ […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ സ്ക്രാപ്പ് ചെയ്യാൻ കൊടുക്കുന്ന വാഹനങ്ങൾക്കും പഴയ ട്രാഫിക് ഫൈനുകൾ ഉണ്ടെങ്കിൽ അടയ്ക്കൽ നിർബന്ധമാണ്

റിയാദ് – കേടായതിനാലും ജീർണാവസ്ഥയിലായതിനാലും ദീർഘകാലമായി ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇത്തരം വാഹനങ്ങളുടെ പേരിൽ നേരത്തെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കപ്പെടില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴകൾ ഉടമകൾ അടക്കൽ നിർബന്ധമാണ്. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടക്കാതെ വാഹനം രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുമോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഫീസുകളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

റമളാനിൽ ഉംറ നിർവഹിക്കുന്നതിന് നിർബന്ധമായും പെർമിറ്റ് എടുക്കണം നിയമം സ്വദേശികൾക്കും വിദേശികൾക്കും ബാധകം

മക്ക- പരിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതി പത്രം നേടിയിരിക്കണമെന്ന നിബന്ധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറത്തിറക്കിയ നുസ്‌ക് അപ്ലിക്കേഷനിലൂടെയോ തവക്കൽനാ അപ്ലിക്കേഷനിലെ മനാസിക് സർവീസിലൂടെയോ ഉംറ അനുമതി പത്രം നേടാം. കോവിഡ് ബാധയോ കോവിഡ് രോഗികളുമായി ഇടപഴകുകയോ ചെയ്യാത്ത ആർക്കും അപ്ലിക്കേഷനുകൾ വഴി അനുമതി പത്രം നേടാൻ കഴിയും. വിദേശങ്ങളിൽ നിന്ന് ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിൽ താമസിക്കാനുള്ള വിസയുടെ പരമാവധി കാലാവധി 90 ദിവസമായിരിക്കുമെന്നും മന്ത്രാലയം […]

NEWS - ഗൾഫ് വാർത്തകൾ

റമദാനിലെ ബാങ്കുകളുടെയും മണി ട്രാൻസ്ഫർ സെൻററുകളുടെയും പ്രവർത്തന സമയങ്ങൾ ഇങ്ങനെ

റിയാദ്-റമദാന്‍ മാസത്തിലും ഈദുല്‍ഫിത്തറിലും ബാങ്കുകളുടെ പ്രവൃത്തിസമയം നിശ്ചയിച്ച് സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താകുറിപ്പിറക്കി. റമദാനില്‍ ബാങ്ക് ശാഖകള്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലുവരെയും മണി ട്രാന്‍സ്ഫര്‍ സെന്ററുകള്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും പ്രവര്‍ത്തിക്കും.ഈദുല്‍ ഫിത്തറിന്റെ ഭാഗമായി നോമ്പ് 26ന് അഥവാ ഏപ്രില്‍ 17നാണ് അവസാന പ്രവൃത്തി ദിവസം. ശവ്വാല്‍ അഞ്ചിന് അഥവാ ഏപ്രില്‍ 25ന് ബാങ്കുകള്‍ അവധി കഴിഞ്ഞ് തുറക്കും.ബലി പെരുന്നാള്‍ ദിനത്തില്‍ ദുല്‍ഹിജ്ജ നാലിന് അഥവാ ജൂണ്‍ 22ന് വ്യാഴം അവധി […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ വിസ കച്ചവടം നടത്തി കൈക്കൂലി വാങ്ങിയവരും ഉദ്യോഗസ്ഥരും അടങ്ങിയ വൻ സംഘം അറസ്റ്റിൽ

*റിയാദ്* : സൗദി അറേബ്യയില്‍ വിസ കച്ചവടം നടത്തി വന്‍തുകയുടെ കൈകൂലി കേസില്‍ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഒമ്പത് വിദേശികളും അറസ്റ്റില്‍. ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ച് നടത്തിയ വിസ കച്ചവട കൈകൂലി കേസില്‍ സൗദി ആഭ്യന്തരമന്ത്രാലയവും അഴിമതി വിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഏഴ് ബംഗ്ലാദേശികളടക്കം 13 പേര്‍ അറസ്റ്റിലായത്.ബംഗ്ലാദേശിലെ സൗദി എംബസിയിലെ കോണ്‍സുലാര്‍ മേധാവിയും ഡെപ്യൂട്ടി അംബാസഡറുമായിരുന്ന അബ്ദുല്ല ഫലാഹ് മദ്ഹി അല്‍ശംരി, ഡെപ്യൂട്ടി കോണ്‍സുലാര്‍ ഖാലിദ് നാസര്‍ ആയിദ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത

മക്ക : മക്കയിലും പരിസരങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ‘ഡിസാസ്റ്റർ മാനേജ്‌മെന്റ്’ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകുമെന്നും ഇത്തരം പ്രദേശങ്ങളിലേക്ക് പോകുന്നതിൽ ജാഗ്രത കാണിക്കണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ബുധനാഴ്ച വരെയാണ് മുന്നറിയിപ്പ്. കാലവസ്ഥ വ്യതിയാനത്തിനും സാധ്യതയുണ്ട്. ശക്തമായ പൊടിക്കാറ്റുമുണ്ടായേക്കും. കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഇടിമിന്നലുമുണ്ടാകും. തായിഫ്, അദം, മെയ്‌സൻ, അൽഉർദിയാത്ത് എന്നിവിടങ്ങളിൽ പേമാരിയ്ക്കും ആലിപ്പഴ വർഷവും ഉണ്ടാകും. ഖുലൈസ്, റെയ്ഗ്, അൽകാമിൽ, ജാംജൂം, ബഹ്‌റ തുടങ്ങിയ സ്ഥലങ്ങളിലും മഴയും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും സൗദിയിൽ 19,240 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു; 64,451 പുതിയ തൊഴിലവസരങ്ങൾ

റിയാദ്- സ്വകാര്യ കമ്പനികളുമായുള്ള സർക്കാർ പങ്കാളിത്തം ശക്തമാക്കുന്ന ശരീക് പദ്ധതിയുടെ ഭാഗമായ ആദ്യ പാക്കേജ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. വിഷൻ-2030 പദ്ധതി നിർണയിച്ച ദേശീയ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായിക്കും വിധം ഉയർന്ന വളർച്ച കൈവരിക്കാൻ സ്വകാര്യ മേഖലയെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് വൻകിട കമ്പനികൾക്ക് പിന്തുണ നൽകുന്ന 19,240 കോടി റിയാലിന്റെ പാക്കേജ് ആണ് പ്രഖ്യാപിച്ചത്. 2021 മാർച്ച് 30 ന് ആണ് ശരീക് പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ 28 […]

error: Content is protected !!