ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

റമദാനിൽ മസ്ജിദിൽ ഹറമിൽ തറാവീഹ് നമസ്കാരങ്ങൾക്കുള്ള ഇമാം മാരെ നിശ്ചയിച്ചു

റിയാദ്- മസ്ജിദുല്‍ ഹറാമില്‍ റമദാന്‍ മാസത്തിലെ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് ഇമാമുമാരെ ഇരുഹറം കാര്യസമിതി പ്രഖ്യാപിച്ചു. ശൈഖ് യാസിര്‍ അല്‍ദൂസരി, ഇരു കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ശൈഖ് അബ്ദുല്ല അല്‍ജുഹനി, ശൈഖ് മാഹിര്‍ അല്‍മുഐഖലി, ശൈഖ് ബന്ദര്‍ ബലൈല എന്നിവരാണ് ഇമാമുമാര്‍. 27 ാം രാവിന് ആദ്യ പകുതിയില്‍ ശൈഖ് അബ്ദുല്ല അല്‍ജുഹനിയും രണ്ടാം പകുതിയില്‍ വിത്‌റിനടക്കം ശൈഖ് യാസിര്‍ ദൂസരിയും നേതൃത്വം നല്‍കും.

NEWS - ഗൾഫ് വാർത്തകൾ

ഇഫ്താർ ക്യാമ്പുകൾക്ക് പണം ചെലവടുന്നതിൽ ഏറെ പുണ്യം തടവറകളിൽ അകപ്പെട്ടവരെ സഹായിക്കുന്നതാണെന്ന് ഇസ്ലാമിക കാര്യമന്ത്രി

റിയാദ്-ഇഫ്താര്‍ ക്യാമ്പുകള്‍ക്ക് പണം ചെലവിടുന്നതിലേറെ പുണ്യമുള്ളത് കടബാധിതരായി തടവറകളിലകപ്പെട്ടവരെ സഹായിക്കുന്നതിനാണെന്ന് സൗദി ഇസ് ലാമിക കാര്യമന്ത്രി ഡോ.ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ്. വിശുദ്ധ റമദാനില്‍ നോമ്പു തുറപ്പിക്കാന്‍ പണം ചെലവിടുന്നത് പുണ്യകര്‍മമാണ്, എന്നാല്‍ അതിലേറെ പ്രാധാന്യം ദിയധനം നല്‍കാനില്ലാത്തതിന്റെ പേരില്‍ തടവറകളില്‍ കഴിയുന്നവരെയും കടബാധിതരെയും സഹായിക്കുന്നതിനാണ്. ഇഫ്താര്‍ ക്യാമ്പുകളിലെത്തുന്നവര്‍ പലരും അത്യാവശ്യക്കാരായിരിക്കില്ല. എന്നാല്‍ തടവറകളിലുള്ളവര്‍ കൂടുതല്‍ അര്‍ഹരായിരിക്കുകയും ചെയ്യും. വരാനിരിക്കുന്ന വെള്ളിയാഴ്ചയിലെ പ്രഭാഷണം കടബാധിതരെ സഹായിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നതിന് ഇമാമുമാര്‍ മാറ്റിവെക്കണമെന്നും ആലു ശൈഖ് നിര്‍ദേശിച്ചു

വിദേശ ബിസിനസ് ഇൻവെസ്റ്റർമാരെ നോട്ടമിട്ട് സൗദി അറേബ്യ വീണ്ടും കൊമേർഷ്യൽ രജിസ്ട്രേഷൻ ലൈസൻസ് ഇംഗ്ലീഷിലും ലഭിക്കും

റിയാദ് – ഇംഗ്ലീഷിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ തൽക്ഷണ പ്രിന്റൗട്ട് സേവനത്തിന് തുടക്കം കുറിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ വിവർത്തന സേവനം സൗദി ബിസിനസസ് സെന്റർ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഈ സേവനത്തിന്റെ പേര് ഇംഗ്ലീഷിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പ്രിന്റൗട്ട് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. സൗദി ബിസിനസ് സെന്റർ പ്ലാറ്റ്‌ഫോം വഴി ഇനി മുതൽ ഇംഗ്ലീഷിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പ്രിന്റൗട്ടുകൾ തൽക്ഷണം ലഭിക്കും. ഈ സേവനം തീർത്തും സൗജന്യമാണ്. നേരത്തെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഇംഗ്ലീഷ് വിവർത്തന […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി.

ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് 2023 – 24 അക്കാദമിക വര്‍ഷത്തില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. പരമാവധി അഞ്ച് ശതമാനം വരെ ഫീസ് വര്‍ദ്ധനവിനാണ് തിങ്കളാഴ്ച ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിഭവശേഷിയും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.എമിറേറ്റിലെ സ്‍കൂളുകളുടെ അക്കാദമിക പരിശോധനാ റിപ്പോര്‍ട്ടും നിലവില്‍ യുഎഇയിലുള്ള പണപ്പെരുപ്പവും പരിഗണിച്ചാണ് ഫീസ് വര്‍ദ്ധനവ് അനുവദിച്ചത്. എന്നാല്‍ ഏറ്റവും […]

NEWS - ഗൾഫ് വാർത്തകൾ

Re-entry പോയി മടങ്ങി വരാത്ത പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അവധിയിൽ പോയ വിദേശിയുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ ആയിരിക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക. ഈ മൂന്ന് വർഷം കണക്കാക്കുന്നത് ഹിജ്രി കലണ്ടർ (അറബി ഡേറ്റ്) പ്രകാരമായിരിക്കും എന്നും ജവാസാത്ത് വ്യക്തമാക്കുന്നു. അതേ സമയം പുതിയ ഒരു സ്പോൺസറുടെ തൊഴിൽ വിസയിൽ പോകുന്ന സമയത്താണ് ഈ മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക. പഴയ സ്പോൺസർ തന്നെ ഇയാൾക്ക് പുതിയ വിസ അയച്ച് കൊടുത്തതാണെങ്കിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകില്ല. […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയുടെ വഴിയിൽ ഖത്തറും സ്വകാര്യമേഖലയിൽ സ്വദേശി വൽക്കരണം

*ദോഹ* : രാജ്യത്ത് സ്വകാര്യ മേഖലകളില്‍ ഖത്തരി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭിക്കുന്ന രീതിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി ഖത്തര്‍ ഭരണകൂടം. ഇതിന്റെ മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ഇന്നലെ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കാന്‍ തമീം ബിന്‍ ഹമദ് ഹാളില്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സയീദ് ബിന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ വിമാനത്താവളങ്ങളിൽ ആരംഭിക്കുന്ന ബസ് സർവീസ് പ്രവാസികളായ മലയാളികൾക്ക് വലിയ ആശ്വാസമായിരിക്കും

ജിദ്ദ:സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നഗരങ്ങൾക്കുമിടയിൽ ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി ജനറൽ ട്രൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. സൗദിയിലെ വിവിധ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്ന 13 അന്താരാഷ്ട്രാ വിമാനങ്ങളിൽ നിന്നും അതാതു നഗരങ്ങളിലേക്കും തിരിച്ചുമുള്ള ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനു വേണ്ടിയാണ് സർവ്വീസ് ഏർപ്പെടുത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാമുള്ള സന്ദർശകരുടെ കടന്നുവരവ് എളുപ്പമാക്കുന്നതിന് നഗരങ്ങൾക്കും വിമാനത്താവളങ്ങൾക്കുമിടയിലുള്ള ശക്തവും സുസ്ഥിരവുമായ യാത്ര സൗകര്യം അനിവാര്യമാണ്. വിദേശികളും സ്വദേശികളും സന്ദർശകരുമായ യാത്രക്കാരുടെയെല്ലാം സുരക്ഷ വർദ്ധിപ്പിക്കുക, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ, അസീർ, അൽ-ബാഹ, ഹായിൽ, അൽ-ഖസിം, നജ്‌റാൻ, ജിസാൻ പ്രവിശ്യകളിലെയും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലെയും ഭൂരിഭാഗം ഗവർണറേറ്റുകളിലും ഇടത്തരം മുതൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതൽ വ്യാഴം വരെ കുറഞ്ഞ ദൃശ്യപരതയോടെ, മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എത്തുന്ന മണൽക്കാറ്റിനും സാധ്യതയുണ്ട്. മക്ക, റിയാദ്, […]

SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ അവധി ദിവസങ്ങൾ മൂന്നുദിവസമാക്കുന്നു… യാഥാർത്ഥ്യം എന്ത്?

റിയാദ്-വാരാന്ത അവധി മുന്നുദിവസമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത അവധി. ഇത് മൂന്ന് ദിവസമാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.തൊഴില്‍ നിയമ വ്യവസ്ഥകള്‍ നിരന്തരമായി അവലോകനം ചെയ്യുന്നുണ്ടെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. വിഷയം പൊതുജനാഭിപ്രായം തേടുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച തുടരുകയാണ്. നടപ്പായാൽ പ്രവാസികൾക്കും വലിയ ആശ്വാസമായിരിക്കും യുഎഇയിൽ ഈ നിയമം […]

NEWS - ഗൾഫ് വാർത്തകൾ

ജിദ്ദ ഇസ്ലാമിക് തുറമുഖത്തുള്ള കാറുകൾ കസ്റ്റംസ് ലേലത്തിന് വെക്കുന്നു മുപ്പതിനായിരം റിയാൽ ലേലത്തുക അടച്ച് കാറുകൾ സ്വന്തമാക്കാം

ജിദ്ദ- ജിദ്ദയിലെ ഇസ്ലാമിക് പോർട്ടിലെ കസ്റ്റംസിൽ കാറുകളും വിവിധ സാധനങ്ങളും ലേലത്തിൽ വിൽക്കുന്നു. അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലേലത്തിൽ പ്രവേശിക്കുന്നതിന്, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ പേരിൽ സാക്ഷ്യപ്പെടുത്തിയ ഒരു ചെക്ക് മുഖേന നിർബന്ധിത ഇൻഷുറൻസ് തുകയായ 30,000 റിയാൽ അടയ്ക്കണം. ലേലം ഉറപ്പിച്ച ഉടൻ തന്നെ തുക മുഴുവൻ അടക്കണം. 15% നിരക്കിൽ മൂല്യവർധിത നികുതിയും അടക്കണം. വിൽപ്പന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാലയളവിനുള്ളിൽ വിറ്റ സാധനങ്ങൾ പോർട്ടിൽനിന്ന് മാറ്റണം. നിശ്ചിത സമയത്തിനകം മാറ്റിയില്ലെങ്കിൽ വീണ്ടും […]

സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ, അസീർ, അൽ-ബാഹ, ഹായിൽ, അൽ-ഖസിം, നജ്‌റാൻ, ജിസാൻ പ്രവിശ്യകളിലെയും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലെയും ഭൂരിഭാഗം ഗവർണറേറ്റുകളിലും ഇടത്തരം മുതൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതൽ വ്യാഴം വരെ കുറഞ്ഞ ദൃശ്യപരതയോടെ, മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എത്തുന്ന മണൽക്കാറ്റിനും സാധ്യതയുണ്ട്. മക്ക, റിയാദ്, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് റിയാദ് എയർലൈൻസ്

റിയാദ്- കിരീടാവകാശി മുഹമ്മദ് ബിന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച പുതിയ വിമാനക്കമ്പനി റിയാദ് എയര്‍ പ്രത്യക്ഷവും പരോക്ഷവുമായി രണ്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു. എണ്ണയിതര വരുമാനത്തില്‍ 20 ബില്യന്‍ ഡോളറിന്റെ അധിക വരുമാനവും ഇതിലൂടെ പ്രതീക്ഷിക്കുന്നു.പി.ഐ.എഫ് മാത്രമായിരിക്കും റിയാദ് എയറിന്റെ ഏക ഉടമ. കമ്പനി ചെയര്‍മാന്‍ യാസര്‍ ബിന്‍ ഉസ്മാന്‍ അല്‍ റുമയ്യാനാകും റിയാദ് എയര്‍ ഡയറക്ടര്‍ ബോര്‍ഡിനെ നയിക്കുന്നത്.റിയാദ് എയര്‍ സി.ഇ.ഒആയി നിയമിതനായ ടോണി ഡഗ്ലസ് അബുദാബിയുടെ ദേശീയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം നേടി

റിയാദ്- സൗദി അറേബ്യന്‍ എണ്ണ ഭീമനായ അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു, ഉയര്‍ന്ന ഊര്‍ജവില, വിറ്റഴിച്ച അളവ്, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട മാര്‍ജിന്‍ എന്നിവ കാരണം മുന്‍ വര്‍ഷത്തേക്കാള്‍ 46 ശതമാനമാണ് അറ്റാദായം വര്‍ധിച്ചു.ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് 2022ല്‍ എണ്ണവില കുതിച്ചുയര്‍ന്നെങ്കിലും മുന്‍നിര ഇറക്കുമതിക്കാരായ ചൈനയില്‍നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതും ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും എണ്ണ വിപണിക്ക് പ്രതികൂലമായി ഭവിച്ചു. എങ്കിലും ഇതര എണ്ണ കമ്പനികളെക്കാള്‍ മികച്ച ലാഭം കൊയ്യാന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം (തായിഫ്) താല്‍ക്കലികമായി അടച്ചു

http://തായിഫ് : കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം താല്‍ക്കലികമായി അടച്ചതായി ട്രാഫിക് ഡയറക്റ്ററേറ്റ് അറിയിച്ചു. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ താരതമ്യേന ശക്തമായ മഴയും ഇടിയുമുണ്ടാകാനുള്ള സാധ്യത സൗദി കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ മഴ രേഖപ്പെടുത്തി. മക്ക, മദീന, അബഹ എന്നിവടങ്ങളിൽ മഴ രേഖപ്പെടുത്തി. കാലാവസ്ഥ പ്രതികൂലമായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ജിദ്ദ, മക്ക, മദീന, അൽബാഹ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി […]

error: Content is protected !!