NEWS - ഗൾഫ് വാർത്തകൾ Re-entry പോയി മടങ്ങി വരാത്ത പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക BY GULF MALAYALAM NEWS March 14, 2023 0 Comments 1.91K Views അവധിയിൽ പോയ വിദേശിയുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ ആയിരിക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക.ഈ മൂന്ന് വർഷം കണക്കാക്കുന്നത് ഹിജ്രി കലണ്ടർ (അറബി ഡേറ്റ്) പ്രകാരമായിരിക്കും എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.അതേ സമയം പുതിയ ഒരു സ്പോൺസറുടെ തൊഴിൽ വിസയിൽ പോകുന്ന സമയത്താണ് ഈ മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുക. പഴയ സ്പോൺസർ തന്നെ ഇയാൾക്ക് പുതിയ വിസ അയച്ച് കൊടുത്തതാണെങ്കിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകില്ല.റി എൻട്രി വിസയിൽ പോയി മടങ്ങി വരാത്ത ഫാമിലി വിസയിലുള്ളവർക്കും മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകില്ല എന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.കൊറോണ സമയത്തും അല്ലാതെയുമായി നിരവധി സൗദി പ്രവാസികളാണ് നാട്ടിൽ അവധിയിൽ പോയി തിരികെ പുതിയ വിസയിൽ വരാൻ സാധിക്കാതെ പ്രയസപ്പെടുന്നത്. 3 വർഷ പ്രവേശന വിലക്കാണ് പലർക്കും വിലങ്ങു തടിയായി മാറുന്നത്.