Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റമദാനിൽ ഉംറ നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യം BY GULF MALAYALAM NEWS March 8, 2023 0 Comments 1.02K Views മക്ക: വിശുദ്ധ റമദാനിൽ ഉംറ കർമം നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർനാ ആപ്പ് ആണ് പരിഷ്‌കരിച്ച് നുസുക് ആപ്പ് ആക്കി മാറ്റിയിരിക്കുന്നത്. ഉംറ കർമം നിർവഹിക്കാനുള്ള ബുക്കിംഗ് നടത്തി പെർമിറ്റ് നേടൽ, മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനുള്ള പെർമിറ്റ് നേടൽ എന്നിവ നുസുക് ആപ്പ് എളുപ്പമാക്കുന്നു. സൗദി അറേബ്യക്കകത്തു നിന്നുള്ളവരും വിദേശങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്നവരും അടക്കം ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും നുസുക്, തവക്കൽനാ ആപ്പുകൾ വഴി ഉംറ പെർമിറ്റുകൾ നേടൽ നിർബന്ധമാണ്. പെർമിറ്റ് ലഭിക്കാൻ അപേക്ഷകർ കൊറോണ ബാധിതരോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക