NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘി ദീർഘിപ്പിച്ചു BY GULF MALAYALAM NEWS March 8, 2023 0 Comments 717 Views റിയാദ് : ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സമയ പരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെയാണ് പുതിയ സമയ പരിധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ പൊതു വാഹനങ്ങൾ, കാറുകൾ ബസുകൾ മോട്ടോർ ബൈക്കുകൾ തുടങ്ങി ഉപയോഗ ശൂന്യമായതും പെർമിറ്റ് കാലാവധി തീർന്നതുമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം നിലവിലെ വാഹനയുടമകൾക്ക് അബ്ശിർ പ്ലാറ്റ് ഫോം വഴി പിഴ കൂടാതെ ഉപേക്ഷിക്കാൻ കഴിയുന്നതാണ് പദവി ശരിയാക്കൽ കാലാവധി കൊണ്ട് ഉദ്ദേശിക്കുന്നത്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക