ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

അബുദാബിയിൽ ഇനി റോഡിൽ വേഗത കുറഞ്ഞാലും പിഴ കുറഞ്ഞ വേഗപരിധി 120km/h

അബുദാബി: ഏപ്രില്‍ ഒന്നു മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. മേയ് ഒന്ന് മുതല്‍ കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്‍ന്ന സ്‍പീഡില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 400 ദിര്‍ഹം വീതം പിഴ ഈടാക്കാനും ആരംഭിക്കും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. കുറഞ്ഞ വേഗതയാവട്ടെ 120 […]

NEWS - ഗൾഫ് വാർത്തകൾ

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് സ്വന്തം പേരിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

റിയാദ് – സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് സ്വന്തം പേരിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ തുടർന്നു കൊണ്ട് തനിക്ക് സ്വന്തമായി ബിസിനസ് സ്ഥാപനം ആരംഭിക്കാൻ സാധിക്കുമോയെന്ന് ആരാഞ്ഞ് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ സർക്കാർ ജീവനക്കാർ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് വിലക്കുണ്ട്.

NEWS - ഗൾഫ് വാർത്തകൾ

90 മൾട്ടി നാഷണൽ കമ്പനികൾ സൗദി അറേബ്യയിൽ റീജിയണൽ ഓഫീസ് തുറക്കുന്നു

റിയാദ് – റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിൽ സ്ഥാപിക്കാൻ 90 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. അടുത്ത വർഷം മുതൽ സർക്കാർ ടെണ്ടറുകൾ അനുവദിക്കുന്നത് സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളുള്ള ബഹുരാഷ്ട്ര കമ്പനികളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ആയിരക്കണക്കിന് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിചയസമ്പത്ത് കൈമാറ്റത്തിനും വിജ്ഞാനങ്ങളുടെ പ്രാദേശികവൽക്കരണത്തിനും പ്രാദേശിക ഉള്ളടക്കങ്ങളുടെ വളർച്ചക്കും സൗദിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും സഹായിക്കും. മേഖലയിൽ സൗദിയിലല്ലാതെ മറ്റു രാജ്യങ്ങളിൽ റീജ്യനൽ ആസ്ഥാനങ്ങളുള്ള വിദേശ കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെ […]

NEWS - ഗൾഫ് വാർത്തകൾ

സൗദി വിസിറ്റിംഗ് വിസ സ്റ്റാമ്പ് ചെയ്യുന്നത് പഴയ രീതി തന്നെ തുടരും പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും ഈ തീരുമാനം

ജിദ്ദ-സൗദിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിലുള്ള സംവിധാനം തുടരും. ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സ്വകാര്യ ഏജൻസിയായ വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സർവീസ്) വഴി സമർപ്പിക്കണമെന്ന വാർത്ത ശരിയല്ലെന്നാണ് ട്രാവൽ ഏജൻസി മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കിയത്. സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ, എംപ്ലോയ്‌മെന്റ് വിസ എന്നിവ ഒഴികെയുള്ള വിസകളാണ് വി.എഫ്.എസ് വഴി സമർപ്പിക്കേണ്ടത്. അതേസമയം, സൗദിയിലേക്കുള്ള പേഴ്‌സണൽ വിസിറ്റ് വി.എഫ്.എസ് വഴിയാണ് സമർപ്പിക്കേണ്ടത്. പേഴ്‌സണൽ വിസിറ്റ് സൗദി പൗരൻമാർ വിദേശികൾക്ക് എടുത്തുകൊടുക്കുന്ന വിസയാണ്. […]

NEWS - ഗൾഫ് വാർത്തകൾ

⛔ FLASH റമളാൻ അവസാന പത്തിലേക്കുള്ള ‼️ഉംറ പെർമിറ്റ്‌ ബുക്കിംഗ് ആരംഭിച്ചു

റമളാൻ അവസാന പത്തിൽ ഉംറ നിർവ്വഹിക്കാനുദ്ദേശിക്കുന്നവർക്ക് ഇപ്പോൾ പെർമിറ്റ്‌ എടുക്കാൻ സാധിക്കും. ഹജ്ജ് ഉംറ മന്ത്രാലയം ആണ് പെർമിറ്റ്‌ ബുക്കിംഗ് സ്ലോട്ടുകൾ ഓപ്പൺ ആക്കിയ വിവരം പ്രഖ്യാപിച്ചത്. നേരത്തെ റമളാൻ 20 വരെയുള്ള ബുക്കിംഗുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. നുസുക്, തവക്കൽനാ ആപുകൾ വഴി പെർമിറ്റ് എടുക്കാൻ സാധിക്കും. തിരക്ക് കാരണം റമളാനിൽ ഒരു ഉംറ ചെയ്തവർക്ക് രണ്ടാമത് ഉംറ ചെയ്യാനുള്ള പെർമിറ്റ്‌ സ്ലോട്ട് ഇപ്പോൾ ലഭിക്കുന്നില്ല.

NEWS - ഗൾഫ് വാർത്തകൾ

സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു

*റിയാദ്* : വിശുദ്ധ റമദാന്‍ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പതിമൂന്നു കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കില്ലെന്ന് സൗദി അഭിഭാഷകന്‍ ഹമൂദ് ബിന്‍ റാശിദ് അല്‍സൈഫ് പറഞ്ഞു. കരുതിക്കൂട്ടിയുള്ള കൊലപാതകം, അക്രമത്തിനും കുഴപ്പങ്ങള്‍ക്കും പ്രേരിപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ്, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍, ദുര്‍മന്ത്രവാദം, വ്യാജ രേഖകളും സീലുകളും നിര്‍മിക്കല്‍, കൈക്കൂലി, വ്യാജ കറന്‍സി നിര്‍മാണം, ദൈവ-മതനിന്ദ, മയക്കുമരുന്ന്-ആയുധ വ്യാപാരം, അധികാരികള്‍ക്കെതിരെ അക്രമം പ്രേരിപ്പിക്കല്‍, മറ്റുള്ളവരെ അവിശ്വാസികളായി മുദ്രകുത്തല്‍, വികലാംഗ കുട്ടികള്‍ക്കു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റമദാൻ പ്രമാണിച്ച് സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ്,13 വിഭാഗം ആളുകൾക്ക് ലഭിക്കില്ല

റിയാദ് :വിശുദ്ധ റമദാന്‍ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പതിമൂന്നു കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കില്ലെന്ന് സൗദി അഭിഭാഷകന്‍ ഹമൂദ് ബിന്‍ റാശിദ് അല്‍സൈഫ് പറഞ്ഞു. കരുതിക്കൂട്ടിയുള്ള കൊലപാതകം, അക്രമത്തിനും കുഴപ്പങ്ങള്‍ക്കും പ്രേരിപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ്, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍, ദുര്‍മന്ത്രവാദം, വ്യാജ രേഖകളും സീലുകളും നിര്‍മിക്കല്‍, കൈക്കൂലി, വ്യാജ കറന്‍സി നിര്‍മാണം, ദൈവ-മതനിന്ദ, മയക്കുമരുന്ന്-ആയുധ വ്യാപാരം, അധികാരികള്‍ക്കെതിരെ അക്രമം പ്രേരിപ്പിക്കല്‍, മറ്റുള്ളവരെ അവിശ്വാസികളായി മുദ്രകുത്തല്‍, വികലാംഗ കുട്ടികള്‍ക്കു നേരെയുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിർധനർക്കുള്ള ഭവന പദ്ധതി,ഏഴുദിവസത്തിനിടെ 50 കോടിയിലേറെ റിയാൽ സംഭാവനയായി ലഭിച്ചു

റിയാദ്: നിര്‍ധനരെ ലക്ഷ്യമിട്ട് ഭവന പദ്ധതി നടപ്പാക്കാനുള്ള കാമ്പയിനിലൂടെ ഏഴു ദിവസത്തിനിടെ 50 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചു. റമദാന്‍ ഒന്നിനാണ് ജൂദ് അല്‍ഇസ്‌കാന്‍ ചാരിറ്റി സബ്‌സ്‌ക്രിപ്ഷന്‍ കാമ്പയിന് തുടക്കമായത്. തിരുഗേഹങ്ങളുടെ സേവകന്‍ രാജാവ് 10 കോടി റിയാലും കിരീടാവകാശി അഞ്ചു കോടി റിയാലും സംഭാവന നല്‍കിയാണ് കാമ്പയിന് സമാരംഭം കുറിച്ചത്. ജൂദ് അല്‍ഇസ്‌കാന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സബ്‌സ്‌ക്രിപ്ഷന്‍ കാമ്പയിന്‍ നടത്തുന്നത്.നിര്‍ധനര്‍ക്കുള്ള പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കാന്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ജൂദ് […]

NEWS - ഗൾഫ് വാർത്തകൾ

സഊദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നല്‍കി.

റിയാദ്: സഊദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ സൗദി അറേബ്യയിലെ ഉന്നതാധികാര സമിതി അനുമതി നല്‍കി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതുപ്രകാരം രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ക്കും രാജ്യത്തെ വനിതാ ജീവനക്കാരിയുടെ രക്ത ബന്ധുക്കള്‍ക്കും രാജ്യത്ത് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതി […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിലേക്ക് ഫാമിലി വിസിറ്റിംഗ് വിസ സ്റ്റാമ്പിംഗ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരവുമായി മുംബൈ സൗദി കോൺസുലേറ്റ്

മുംബൈ: സഊദിയിൽ സന്ദർശനം ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസനീക്കവുമായി മുംബൈയിലെ സഊദി കോൺസുലേറ്റ്. നിലവിൽ ഉണ്ടായിരുന്ന വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി എണ്ണം പരിഗണിക്കാതെ എത്ര പാസ്സ്പോർട്ട് വേണമെങ്കിലും സമർപ്പിക്കാമെന്നാണ് മുംബൈയിലെ സഊദി കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചത്. വെള്ളിയാഴ്ച വിസ സ്റ്റാമ്പിങ് ആവശ്യമുള്ള പാസ്പോർട്ടുകൾ പ്രതിസന്ധി ഒന്നും കൂടാതെ സ്റ്റാമ്പിങ് നടത്തുമെന്ന് കോൺസുലേറ്റ് ട്രാവൽസ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കുടുംബ സന്ദർശന (زيارة عائلية) പാസ്‌പോർട്ടുകൾ […]

NEWS - ഗൾഫ് വാർത്തകൾ

ജിദ്ദയിലെ പ്രവാസി ബാച്ച്‌ലര്‍ റൂമുകാർ ശ്രദ്ധിക്കുക ബലദിയ പിറകെ ഉണ്ട്

*ജിദ്ദ* : ബാച്ച്‌ലര്‍ മുറികളിലും ഫ്‌ളാറ്റുകളിലും ബലദിയയുടെ ശുചിത്വ പരിശോധന. മുറികള്‍ കയറി പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ വൃത്തിയില്ലായ്മക്ക് പിഴശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അണുനാശിനികളുമായാണ് സംഘം എത്തുന്നത്. ബാത്‌റൂമുകളിലും അടുക്കളയിലുമാണ് പ്രധാന പരിശോധന.കഴിഞ്ഞ ദിവസം ജിദ്ദയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ താമസസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഉപദേശിച്ചു. ബാച്ച്‌ലര്‍ മുറികളിലാണ് അകത്തുകയറിയുള്ള പരിശോധന. കുടുംബമായി താമസിക്കുന്ന മുറികളില്‍ പുറത്തുനിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ശുചിത്വം പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.മുറികളില്‍ സാധനങ്ങള്‍ കുന്നുകൂട്ടിയിടുന്നതും, അടുക്കളയില്‍ കീടങ്ങളും പ്രാണികളുമുണ്ടോ എന്ന് പരിശോധിക്കുന്നതും […]

NEWS - ഗൾഫ് വാർത്തകൾ

ഉംറ സീസൺ പദ്ധതിയുടെ ഭാഗമായി ട്രാഫിക് ഡയറ്കടറേറ്റ് മക്കയിൽ പതിനൊന്നു പാർക്കിംഗുകൾ നിർണയിച്ചു

മക്ക- ഉംറ സീസൺ പദ്ധതിയുടെ ഭാഗമായി ട്രാഫിക് ഡയറ്കടറേറ്റ് മക്കയിൽ പതിനൊന്നു പാർക്കിംഗുകൾ നിർണയിച്ചു. ഇതിൽ അഞ്ചെണ്ണം നഗരത്തിന് പുറത്തും ആറെണ്ണം നഗരത്തിനകത്തുമാണ്. മക്കക്ക് പുറത്തു നിന്ന് വരുന്ന തീർഥാടകരുടെ കാറുകൾ നിർത്താൻ നഗരത്തിന്റെ പ്രവേശന കവാടങ്ങളിൽ അഞ്ചു പാർക്കിംഗുകൾ സജ്ജീകരിച്ചിട്ടുണ്ട്. അൽശറായിഅ്, അൽഹദ, അൽനൂരിയ, ജിദ്ദ എക്‌സ്പ്രസ്‌വേ (അൽസായിദി), ലൈത്ത് എന്നീ പാർക്കിംഗുകളാണ് നഗരത്തിനു പുറത്തുള്ളത്. ജംറ, അമീർ മിത്അബ്, കുദയ്, അൽസാഹിർ, അൽറസീഫ, ദഖ്മുൽവബ്ർ എന്നീ പാർക്കിംഗുകളാണ് നഗരത്തിനകത്തുള്ളത്.അനുയോജ്യമായ പാർക്കിംഗുകളും റോഡുകളും തെരഞ്ഞെടുത്ത് തീർഥാടകരും […]

NEWS - ഗൾഫ് വാർത്തകൾ

റമദാനിൽ മക്കയിൽ നിന്നും മദീനയിലേക്ക് 24 മണിക്കൂറും ബസ് സർവീസ്

മക്ക: റമദാനിൽ ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം മക്കയിൽ നിന്ന് മദീന മസ്ജിദുന്ന ബവിയിലേക്ക് 17 റൗണ്ട് ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂർ ബസ് സർവീസിന് ഓരോ ട്രിപ്പിനുമിടയിൽ 5 മിനിറ്റിൽ താഴെ കാത്തിരിപ്പ് സമയമുണ്ട്. പുതിയ പദ്ധതിയിലൂടെ തീർഥാടകർക്ക് സമാധാനപരമായി ചടങ്ങുകൾ പൂർത്തിയാക്കാനാകും. ബസ് റൂട്ടുകൾ, സ്റ്റോപ്പുകൾ, എത്തിച്ചേരുന്ന സമയം, നിരക്കുകൾ എന്നിവ ബാർകോഡുകളിലൂടെ മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്.

SAUDI LAW - സൗദി നിയമങ്ങൾ

ദുബായിൽ AL BAIK ൻ്റെ പേരിലും തട്ടിപ്പ്. നഷ്ടമായത് 8000 ദിർഹം

ദുബായ്- ജനപ്രിയ സൗദി ബ്രോസാറ്റായ അല്‍ ബെയ്ക്കിന്റെ 50 ശതമാനം ഓഫര്‍ വിശ്വസിച്ചയാള്‍ക്ക് നഷ്ടമായത് 8000 ദിര്‍ഹം. ആര്‍.ജെ. ഫസ്‌ലുവാണ് അല്‍ ബെയ്ക്ക് ഉപയോക്താവ് കബളിപ്പിക്കപ്പെട്ട കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യത്തിലൂടെ വ്യാജ വെബ് സൈറ്റിലെത്തിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി സൈബര്‍ തട്ടിപ്പ് നടത്തിയത്.albaik.uaeae.com എന്ന വ്യാജ വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്. അല്‍ ബൈക്കിന്റെ യഥാര്‍ഥ വെബ്‌സൈറ്റ് വിലാസം www.albaik.com എന്നു മാത്രമാണ്.ലിങ്കുകളിലൂടെ എത്തിപ്പെടുന്ന വെബ് സൈറ്റ് ഒര്‍ജിനലാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ആംബുലൻസുകളുടെ പിറകെ പോകുന്നവർ സൂക്ഷിക്കുക ഇല്ലെങ്കിൽ പിഴ

റിയാദ്- ആംബുലന്‍സുകളെ പിന്തുടരുന്നതും വഴി തടസ്സപ്പെടുത്തുന്നതും നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പിഴ നടപടികള്‍ ഇന്ന് (ഞായര്‍) മുതല്‍ ആരംഭിച്ചതായി റെഡ്ക്രസന്റ് അറിയിച്ചു.മനുഷ്യജീവന് സംരക്ഷണം നല്‍കുക, ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക, ഡ്രൈവര്‍മാര്‍ നിര്‍ദ്ദിഷ്ട പാതകള്‍ പാലിക്കുന്നതിന്റെ ശതമാനം വര്‍ധിപ്പിക്കുക, ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘വഴിയൊരുക്കുക’യെന്ന പേരില്‍ റെഡ് ക്രസന്റ് ഇത് സംബന്ധിച്ച് പ്രത്യേക ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചത്. ആംബുലന്‍സുകള്‍ക്ക് വഴി […]

error: Content is protected !!