ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ റമസാനിലെ ആദ്യ ദിനം യുഎഇയിൽ നോമ്പിൻ്റെ സമയം 13 മണിക്കൂറിലേറെ

ദുബൈ: യുഎഇയിൽ റമസാനിലെ ആദ്യ ദിനം വിശ്വാസികൾ 13 മണിക്കൂറിലേറെ നോമ്പെടുക്കേണ്ടിവരും. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രാർഥനാ സമയ പട്ടികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, റമസാൻ മാർച്ച് 23 ന് ആരംഭിക്കും, അന്ന് ഫജ്ർ (പ്രഭാത) നമസ്കാരം 5.02 ന് ആയിരിക്കും. മഗ് രിബ് നമസ്കാരം (സൂര്യാസ്തമയം) വൈകിട്ട് 6.35 നും. ആകെ ഉപവാസ സമയം 13 മണിക്കൂർ 33 മിനിറ്റ്. ഏപ്രിൽ 20 ന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ വിദേശ ലൈസന്‍സില്‍ മൂന്നു മാസം വാഹനമോടിക്കാം.കൂടുതൽ അറിയാം

റിയാദ് :വിദേശങ്ങളില്‍ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ക്ക് തങ്ങളുടെ പക്കലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് മൂന്നു മാസം വരെ സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സൗദി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതു വരെയുള്ള കാലത്ത് സ്വന്തം നാട്ടില്‍ നിന്ന് ലഭിച്ച ലൈസന്‍സ് ഉപയോഗിച്ച് വിദേശി ഡ്രൈവര്‍ക്ക് സൗദിയില്‍ വാഹനമോടിക്കാന്‍ കഴിയുമോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.ഇങ്ങിനെ പുതിയ തൊഴില്‍ വിസയില്‍ […]

SAUDI ARABIA - സൗദി അറേബ്യ

ലോകത്ത് മുൻനിരയിൽ സൗദി തുറമുഖങ്ങൾ – ഗതാഗത മന്ത്രി

റിയാദ് – ലോകത്തെ തുറമുഖങ്ങളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ സൗദി തുറമുഖങ്ങൾക്ക് സാധിച്ചതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. ലോജിസ്റ്റിക് മേഖലയുടെ വികസനത്തിന് ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയവും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും തമ്മിലുള്ള പങ്കാളിത്തം പ്രശംസനീയമാണെന്ന് സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനത്തിൽ എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. വിവിധ വകുപ്പുകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും ഇറക്കുമതി ചരക്കുകൾക്കുള്ള ക്ലിയറൻസ് സമയം കുറക്കൽ അടക്കമുള്ള സൗകര്യങ്ങൾ ലോജിസ്റ്റിക് മേഖലയിലെ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ ഏതെല്ലാമെന്നറിയാം

അബുദാബി: തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനമായും വേണ്ടത്. വ്യാജ വിസ തട്ടിപ്പിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുന്നതിനാണ് നിയമം കർശനമാക്കുന്നത്. പാസ്പോർട്ടിലേതിനു സമാനമായ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ എന്നിവയ്ക്കു പുറമേ തസ്തിക, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഓഫർ ലെറ്ററിൽ രേഖപ്പെടുത്തി ഉദ്യോഗാർഥിക്കു നൽകണം. ഒപ്പിട്ട് തിരിച്ചയച്ചാൽ അത് മന്ത്രാലയത്തിൽ സമർപ്പിച്ച് അംഗീകാരം തേടാം. മതിയായ ഫീസ് അടച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കും

റിയാദ്: റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു. കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ബസ് സർവീസ് നടത്തുന്നത്. ട്രെയിനുകളും ബസുകളും അടങ്ങുന്ന, 22.5 ബില്യൺ ഡോളർ ചിലവ് വരുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായി കണക്കാക്കപ്പെടുന്നു. റിയാദ് മെട്രോ വരും മാസങ്ങളിൽ സർവീസ് നടത്തുമെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് അൽ ജാസർ പറഞ്ഞു. […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികളിൽ സ്വദേശിവൽക്കരണം

ദോഹ : ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിയിൽ ചേർന്ന വാരാന്ത്യ മന്ത്രിസഭാ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ, പ്രത്യേകാവകാശങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും മന്ത്രിസഭ അംഗീകരിച്ച കരട് നിയമത്തിലുണ്ട്.കരട് വ്യവസ്ഥകൾ അനുസരിച്ച്, തൊഴിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു നല്‍കിയ മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തു

അബഹ – നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കിയ ഇന്ത്യക്കാരന്‍ അടക്കം മൂന്നു വിദേശികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ രണ്ടു എത്യോപ്യക്കാരെ വാഹനത്തില്‍ കടത്തുന്നതിനിടെയാണ് അസീര്‍ പ്രവിശ്യയില്‍ വെച്ച് ഇന്ത്യക്കാരന്‍ പ്രത്യേക ദൗത്യസേനയുടെ പിടിയിലായത്. നുഴഞ്ഞുകയറ്റക്കാരായ അഞ്ചു എത്യോപ്യക്കാര്‍ക്ക് താമസ സൗകര്യം നല്‍കിയ മറ്റൊരു സുഡാനിയെയും അസീര്‍ പ്രവിശ്യയില്‍ വെച്ച് പ്രത്യേക ദൗത്യസേന അറസ്റ്റ് ചെയ്തു.സ്വന്തം നാട്ടുകാരായ അഞ്ചു നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ മറ്റൊരു യെമനി ജിസാന്‍ പ്രവിശ്യയില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രാൻസിറ്റ് വിസ എടുക്കുന്ന രീതി അറിയാം,ചിലവ് 100 രിയാലിൽ താഴെ

റിയാദ്: സ്റ്റോപ്പ്-ഓവർ യാത്രക്കാർക്ക് സഊദി എയർലൈൻസ് അല്ലെങ്കിൽ ഫ്ലൈനാസ് എയർ വഴി ഒരു എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് സഊദി അറേബ്യയിലേക്ക് 96 മണിക്കൂർ വരെയുള്ള ഒരു ട്രാൻസിറ്റ് വിസ എടുക്കാം. ട്രാൻസിറ്റ് വിസയുടെ സാധുത: സ്റ്റോപ്പ് ഓവർ യാത്രക്കാർക്ക് 4 ദിവസം അല്ലെങ്കിൽ 96 മണിക്കൂർ വരെ സഊദി അറേബ്യയിൽ തങ്ങാൻ ട്രാൻസിറ്റ് വിസ അനുവദിക്കും. ഒരിക്കൽ ഉപയോഗിച്ചാൽ കാലഹരണപ്പെടുന്ന സിംഗിൾ എൻട്രി, സിംഗിൾ യൂസ് വിസയാണ് ട്രാൻസിറ്റ് ഇ-വിസ. ആവശ്യമായ രേഖകൾ സഊദി ട്രാൻസിറ്റ് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റിൽ ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ കടത്ത നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൂടി റദ്ദാക്കി. രാജ്യത്ത് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏതാനും മാസങ്ങളായി തുടര്‍ന്നുവരുന്ന കര്‍ശന പരിശോധനകളില്‍ ഇതുവരെ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത ശമ്പളവും വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയുമുണ്ട്. […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

രാജ്യത്തിന് പുറത്താണെങ്കിലും വിസ കാലാവധി 60 ദിവസത്തേക്ക് നീട്ടാനുള്ള സംവിധാനവുമായി യുഎഇ

ദുബായ് – രാജ്യത്തിന് പുറത്തുള്ള താമസക്കാര്‍ക്ക് എല്ലാത്തരം യു.എ.ഇ വിസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ മാത്രം നീട്ടാനുള്ള സംവിധാനം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി സ്മാര്‍ട്ട് ചാനലുകളിലൂടെ ആരംഭിച്ചു.രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് മാത്രമേ സന്ദര്‍ശകര്‍ക്ക് ഇത് ചെയ്യാന്‍ കഴിയൂവെന്നും ഐസിപി അധികൃതര്‍ പറഞ്ഞു. സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് 100 ദിര്‍ഹം, അപേക്ഷാ ഫോമിന് 50 ദിര്‍ഹം, അതോറിറ്റിക്കും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ക്കും 50 ദിര്‍ഹം എന്നിവയുള്‍പ്പെടെ 200 ദിര്‍ഹമാണ് […]

NEWS - ഗൾഫ് വാർത്തകൾ

റഷ്യയുമായി യുഎഇ ദിർഹത്തിൽ എണ്ണ വ്യാപാരവുമായി ഇന്ത്യൻ കമ്പനികൾ

ദുബായ് – ദുബായ് ആസ്ഥാനമായുള്ള വ്യാപാര കമ്പനികള്‍ വഴി റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഭൂരിഭാഗവും യുഎസ് ഡോളറിന് പകരം യുഎഇ ദിര്‍ഹത്തില്‍ ഇടപാട് തുടങ്ങി. മോസ്‌കോയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യ അംഗീകരിക്കാത്തതിനാല്‍ റഷ്യയുമായി ഇന്ത്യന്‍ കമ്പനികള്‍ എണ്ണയിടപാട് നടത്തിവരുന്നുണ്ട്.ഉക്രെയില്‍ അധിനിവേശം കാരണം റഷ്യക്കുമേല്‍ ശിക്ഷാ നടപടികള്‍ നിലവിലുള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പണമിടപാട് കൈകാര്യം ചെയ്യുന്നത്. ഡിസംബറില്‍ ഗ്രൂപ്പ് ഓഫ് സെവനും ഓസ്‌ട്രേലിയയും ഏര്‍പ്പെടുത്തിയ പരിധിയേക്കാള്‍ റഷ്യന്‍ ക്രൂഡ് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

വിദേശികളെ അധ്യാപകരാകാൻ ക്ഷണിച്ച് കുവൈറ്റ്

കുവൈത്ത് സിറ്റി- പുതിയ അധ്യയന വര്‍ഷത്തില്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അധ്യാപകരാകാന്‍ വിദേശികള്‍ക്കും ക്ഷണം. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കള്‍ക്കും കുവൈത്തിലെ പൊതു, സ്വകാര്യ സര്‍വകലാശാലകളില്‍നിന്ന് ബിരുദം നേടിയ വിദേശികള്‍ക്കും അപേക്ഷിക്കാം.ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്‌സ്, സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന്‍ അനുമതി നല്‍കുകയായിരുന്നു.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് […]

NEWS - ഗൾഫ് വാർത്തകൾ

ഖത്തറിൽ 40 വയസ്സ് തികഞ്ഞവർക്കും ചുരുങ്ങിയത് 10 വർഷമെങ്കിലും ഖത്തറിൽ താമസമാക്കിയ വിദേശികൾക്കും മാത്രമേ ഹജ്ജിന് അനുമതിയുള്ളൂ

ദോഹ- 40 വയസ്സ് തികഞ്ഞവർക്കും ചുരുങ്ങിയത് പത്തു വർഷമെങ്കിലും ഖത്തറിൽ താമസമാക്കിയവരുമായ വിദേശികൾക്കേ ഈ വർഷം ഹജിന് അപേക്ഷിക്കാനാകൂ. ഹജ് പെർമിറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അവരുടെ രണ്ട് ഡോസ് കോവിഡ്-19 വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും തീർഥാടകർ ഒന്നാമത്തെയും രണ്ടാമത്തെയും കുത്തിവെപ്പ് തീയതികൾ പ്രഖ്യാപിക്കുകയും വാക്‌സിനേഷൻ എടുത്തതിന്റെ തെളിവ് അപേക്ഷയോടൊപ്പം നൽകുകയും ചെയ്യണമെന്നും എൻഡോവ്‌മെന്റ് ആൻഡ് ഇസ് ലാമിക് അഫയേഴ്‌സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് അറിയിച്ചു.ഖത്തറിലെ പ്രവാസികളുടെ പ്രായം 40 വയസ്സിൽ കുറയാത്തതായിരിക്കണമെന്നും ഖത്തറിൽ 10 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കന്നുകാലികൾക്കിടയിലെ രോഗം ,ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് താൽക്കാലിക നിരോധനമേർപ്പെടുത്തി സൗദി.

റിയാദ് : ഫ്രാൻസിൽ നിന്നുള്ള മുട്ട മാംസം എന്നിവക്ക് സൗദി താൽക്കാലിക നിരോധനമേർപ്പെടുത്തി. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് ഉത്തരവിട്ടത്. ഫ്രാൻസിലെ അറ്റ്‌ലാന്റിക് ഫെർനിക്‌സ് സ്‌റ്റൈറ്റിൽ നിന്നുള്ള ഇറക്കുമതിക്കാണ് താൽക്കാലിക നിരോധന നിയമം ബാധകമാകുക. ലോകാരാഗ്യ സംഘടനയുടെ റിപ്പോർട്ടു പ്രകാരം ഫ്രാൻസിലെ അറ്റ്‌ലാന്റിക്ക സംസ്ഥാനത്ത് കാലികൾക്കിടയിൽ ന്യുകാസിൽ രോഗം പടർന്നു പിടിച്ചിട്ടുണ്ട്. പക്ഷിപ്പനി പടർന്നു പിടിച്ച പശ്ചാത്തലത്തിൽ അറ്റ്‌ലാന്റിക് ഫെർനിക്‌സ് സംസ്ഥാനത്തു നിന്ന് മാംസവും മുട്ടയും അനുബന്ധ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുണ്ടായിരുന്ന നിരോധനം മാസങ്ങൾക്കു മുമ്പ് പിൻവലിക്കുകയായിരുന്നു. വാർത്തകൾ […]

WORLD

തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണം 12000 കടന്നു.മരണ സംഖ്യ ഇനിയും കൂടിയേക്കും

അങ്കാറ: തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണം 12000 കടന്നു. മരണ സംഖ്യ ഇനിയും കൂടിയേക്കും. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയും അല്ലാതെയും നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സഹായം തുടരുകയാണ്. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ 7 […]

error: Content is protected !!