സന്ദർശക വിസക്കാർ സഊദിയിൽ വരുമ്പോൾ വിസ എടുത്ത വ്യക്തി (സ്പോൺസർ) സഊദിയിൽ ഉണ്ടായിരിക്കണമെന്ന് ജവാസാത്
റിയാദ്: സഊദിയിലേക്കുള്ള സന്ദർശക വിസക്കാർ സഊദിയിൽ വരുമ്പോൾ വിസ എടുത്ത വ്യക്തി (സ്പോൺസർ) സഊദിയിൽ ഉണ്ടായിരിക്കണമെന്ന് ജവാസാത് വ്യക്തമാക്കി. ആതിഥേയൻ രാജ്യത്ത് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നും സന്ദർശകനെ ആതിഥ്യമരുളാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സ്ഥിരീകരിച്ചു. വിസ നൽകിയ വ്യക്തി സഊദിക്ക് പുറത്താണെങ്കിൽ സന്ദർശക വിസക്കാർക്ക് സഊദിയിൽ പ്രവേശിക്കാൻ സാധ്യമാകില്ല. സഊദിയിൽ എത്തുന്നവർ വിസ നിയന്ത്രണങ്ങളും നിബന്ധനകളും പാലിക്കൽ നിർബന്ധമാണ്. വിസ കാലാവധി കഴിയും മുമ്പ് തന്നെ സഊദിയിൽ നിന്ന് പോകണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്വിറ്റർ അക്കൗണ്ട് വഴിയുള്ള […]