തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സൗദി അറേബ്യ സാഹിം പ്ലാറ്റ്‌ഫോം വഴി ശേഖരിച്ച സഹായധനം 415 മില്യൺ റിയാലിലെത്തി.
റിയാദ്- തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സൗദി അറേബ്യ സാഹിം പ്ലാറ്റ്‌ഫോം വഴി ശേഖരിച്ച സഹായധനം 415 മില്യൺ റിയാലിലെത്തി. സ്വദേശികളും വിദേശികളുമടക്കം പതിനേഴ് ലക്ഷം പേരാണ് ഇതുവരെ സംഭാവന നൽകിയത്.45,000 ത്തോളം പേർ മരിച്ച ദുരന്തം നടന്നയുടനെ തന്നെ സൗദി അറേബ്യ ദുരിതബാധിതരെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. ഇതിനായി കിംഗ് സൽമാൻ റിലീഫ് കേന്ദ്രം സാഹിം പ്ലാറ്റ് ഫോമും തയാറാക്കി. ദുരിതാശ്വാസ സഹായവുമായി എല്ലാവരും മുന്നോട്ട് വരണമെന്ന് കേന്ദ്രം എല്ലാവരോടും ആവശ്യപ്പെട്ടു. മരുന്നുകളും ഭക്ഷണങ്ങളും വസ്ത്രങ്ങളുമായി […]