ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

ലോകത്തിലെ ഏറ്റവും വലിയ ശബ്ദ സംവിധാനം മക്കയിൽ മക്ക ഹറം പള്ളിയിലെ ഇലക്‌ട്രോണിക് ബിസിനസ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനിയർ സയീദ് ബിൻ ഖലഫ് അൽ ഉമരിയാണ് മക്കയിലെ വിശുദ്ധ മസ്ജിദിൽ പ്രവർത്തിക്കുന്ന മൈക്ക്, സ്പീകർ സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾ വെളിപ്പെടുത്തിയത്.

മക്ക: ലോകത്തിലെ ഏറ്റവും ശക്തമായ ശബ്ദ സംവിധാനം മക്കയിലെ ഗ്രാൻഡ് മോസ്‌കിൽ. മക്ക ഹറം പള്ളിയിലെ ഇലക്‌ട്രോണിക് ബിസിനസ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനിയർ സയീദ് ബിൻ ഖലഫ് അൽ ഉമരിയാണ് മക്കയിലെ വിശുദ്ധ മസ്ജിദിൽ പ്രവർത്തിക്കുന്ന മൈക്ക്, സ്പീകർ സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾ വെളിപ്പെടുത്തിയത്. മക്ക ഹറം പള്ളിക്കകത്തും മുറ്റങ്ങളിലുമായി ഏഴായിരം സ്പീക്കറുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭംഗിയായ പ്രവർത്തനത്തിനായി 120 എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും പരിപാലിക്കുന്നതിനായി പ്രവർത്തിക്കുന്നു. സ്ഥിരമായി എല്ലാ വാങ്കിനും മുമ്പായി പരിശോധന നടത്തി സജ്ജീകരണം […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റിൽ റമദാൻ മാസത്തിൽ ഓൺലൈൻ ക്ലാസുകൾ ഇല്ല

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോവര്‍ പ്രൈമറി ക്ലാസുകള്‍ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി- മിഡിൽ- ഹൈസ്കൂൾ ക്ലാസുകള്‍ 1.30നും അവസാനിക്കും. നേരത്തെ റമദാന്‍ മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജ്, യൂനിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് കഴിയുന്നതിനാല്‍ […]

NEWS - ഗൾഫ് വാർത്തകൾ

ഖത്തറിൽ ലിമോസിൻ കമ്പനികൾക്ക് പുതിയ നമ്പർ പ്ലേറ്റ് സംവിധാനം

ദോഹ: ഖത്തറിലെ ലിമോസിന്‍ കമ്പനികൾക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും പുതിയ നമ്പർ പ്ലേറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ട് അധികൃതരുടെ ഉത്തരവ്. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ ട്രാഫിക് വിഭാഗമാണ് ട്വിറ്ററിലൂടെ നിർദേശം നൽകിയത്. ഇതുപ്രകാരം ലിമോസിൻ കാറുകൾക്ക് പഴയതിനു പകരം പുതിയ ലിമോസിന്‍ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാണ്. പുതിയ ചട്ടപ്രകാരം വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കുമ്പോള്‍ പഴയ നമ്പര്‍ പ്ലേറ്റിനുപകരം പുതിയ നമ്പര്‍ പ്ലേറ്റ് ആയിരിക്കണമെന്നാണ് വ്യവസ്ഥ.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പുതുക്കുന്നില്ലെങ്കിൽ ഇസ്തിമാറ ഫീസ് തിരികെ ലഭിക്കും

റിയാദ്: വാഹന രജിസ്‌ട്രേഷൻ (ഇസ്തിമാറ) പുതുക്കാൻ ഫീസ് അടക്കുകയും പിന്നീട് ഇസ്തിമാറ പുതുക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്യുന്ന പക്ഷം ഫീസ് തിരികെ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഏതു അക്കൗണ്ടിൽ നിന്നാണോ ഫീസ് അടച്ചതെങ്കിൽ അതേ അക്കൗണ്ട് വഴി ഫീസ് തിരികെ ഈടാക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഫീസ് അടച്ച ശേഷം ഇസ്തിമാറ പുതുക്കാനുള്ള തീരുമാനം മാറ്റിയ തനിക്ക് എങ്ങിനെയാണ് ഫീസ് തിരികെ ലഭിക്കുക എന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യെമനികൾക്കും സിറിയക്കാർക്കും സന്ദർശക വിസയിൽ സൗദിയിൽ ജോലി ചെയ്യാം

റിയാദ്: സന്ദർശക വിസയിൽ രാജ്യത്ത് കഴിയുന്നവരെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിയമാനുസൃതം ജോലി ചെയ്യാൻ അനുവദിക്കുന്ന അജീർ പെർമിറ്റ് യെമനികൾക്കും സിറിയക്കാർക്കും മാത്രമേ ഇഷ്യു ചെയ്യുകയുള്ളൂവെന്ന് അജീർ പ്രോഗ്രാം വ്യക്തമാക്കി. സിറിയക്കാരും യെമനികളും ഒഴികെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റു വിദേശികൾ സ്വകാര്യ സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം കഴിയുന്നവരായിരിക്കണം. സ്വന്തം തൊഴിലുടമയല്ലാത്ത, നിശ്ചിത സ്ഥാപനത്തിൽ താൽക്കാലികമായി നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ വിദേശികളെ നിയമാനുസൃതം അനുവദിക്കുകയാണ് അജീർ പ്രോഗ്രാം ചെയ്യുന്നത്. താൽക്കാലിക തൊഴിൽ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ 1,800 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവും

കുവൈറ്റ് സിറ്റി:കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പ്രവാസി അധ്യാപകരം പിരിച്ചുവിടാന്‍ തീരുമാനം. സ്വദേശി അധ്യാപകരെ ലഭ്യമായ മേഖലകളിലാണ് വിദേശികളെ പിരിച്ചുവിടുക. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ 1,800 പ്രവാസി അധ്യാപകര്‍ക്ക് അവരുടെ ജോലി നഷ്ടമാവുമെന്ന് പ്രോദേശിക അറബി ദിനപത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ പ്രവാസി അധ്യാപകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടര്‍, കലാ വിദ്യാഭ്യാസം, സംഗീതം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദി സ്ഥാപക ദിനം പതാക കെട്ടുന്നവർക്ക് ഗവൺമെൻറ് മുന്നറിയിപ്പ് നൽകി

റിയാദ്- സൗദി ദേശീയ പതാക താഴ്ത്തിക്കെട്ടുന്നതിനെതിരെ രാജ്യത്തെ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പു നല്‍കി പ്രസ്താവനയിറക്കി. സൗദി ദേശീയ പതാകയില്‍ ഉല്ലേഖനം ചെയ്തിരിക്കുന്ന സത്യസാക്ഷ്യ വചനവും ദൈവ നാമങ്ങളും ഒരു കാരണവശാലും തല കീഴായി ഉയര്‍ത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യാന്‍ പാടില്ല. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളോ രാജാവിന്റെ ചിത്രങ്ങളോ തലതിരിച്ചു പിടിക്കാന്‍ പാടില്ല. വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ദുഃഖാചരണത്തിന്റെ ഭാഗമായി താഴ്ത്തിക്കെട്ടാറുണ്ടെങ്കിലും സൗദി ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ സത്യസാക്ഷ്യ വചനം […]

NEWS - ഗൾഫ് വാർത്തകൾ

എല്ലാ പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യ വളർച്ച നേടുന്നു കഴിഞ്ഞ വർഷത്തെ സമ്പത്ത് വ്യവസ്ഥ രണ്ട് ട്രില്യൻ ഡോളർ

റിയാദ് – സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദി സമ്പദ്‌വ്യവസ്ഥ വന്‍ കുതിച്ചുചാട്ടം നടത്തിയതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. 2016 ല്‍ സൗദി സമ്പദ്‌വ്യവസ്ഥ 600 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് രണ്ടു ട്രില്യണ്‍ ഡോളറിലേറെയായി ഉയര്‍ന്നു. കൊറോണ മഹാമാരി അടക്കം ആഗോള പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കുമിടെ സൗദി സമ്പദ്‌വ്യവസ്ഥ വഴക്കം കാണിച്ചു. ആഘാതങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനുള്ള ശേഷി സൗദി സമ്പദ്‌വ്യവസ്ഥ തെളിയിച്ചു.മുന്‍കാലത്ത് വിഭവങ്ങള്‍ പരിമിതമായിരുന്നു. എണ്ണയുമായും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ റോഡുകളില്‍ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാലും ഫൈൻ

അബുദാബി: യുഎഇ റോഡുകളില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ മാത്രമല്ല, കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാലും പണി കിട്ടുമെന്ന മുന്നറിയിപ്പുമായി പോലിസ്. റോഡിലെ അതിവേഗ പാതയിലൂടെ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാലാണ് പിഴ കിട്ടുക. അങ്ങനെ മെല്ലെ പോയാല്‍ മതി എന്നുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ റോഡുകളിലെ അതിവേഗ പാതയില്‍ പ്രവേശിക്കരുതെന്ന് യുഎഇയിലെ പോലീസ് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം ട്രാഫിക് നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെടും. റോഡില്‍ അനുവദനീയമായ ഏറ്റവും ഉയര്‍ന്ന പരിധിയില്‍ വാഹനമോടിക്കുന്നവര്‍ മാത്രമാണ് ഹൈവേയിലെ ഏറ്റവും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു

അബുദാബി • യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു. കണ്ടെയ്നർ ലഭ്യത കൂടുകയും ഇറക്കുമതി ചെലവ് കുറയുകയും ചെയ്തതാണ് വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിൽ സമസ്ത മേഖലകളിലും ഗണ്യമായി വിലക്കുറവ് പ്രകടമാകുമെന്നാണ് വ്യാപാര വൃത്തങ്ങൾ നൽകുന്ന സൂചന. അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ തുടങ്ങിയവയുടെ മൊത്ത വിലയിൽ ശരാശരി 15–20 ദിർഹത്തിന്റെ കുറവുണ്ടായി.ഒരു കിലോ ഫ്രോസൺ ചിക്കന് 10 ദിർഹമായിരുന്നത് ഇപ്പോൾ 7 ദിർഹം. 1.5 ലീറ്റർ പാചക എണ്ണയ്ക്ക് 15 […]

NEWS - ഗൾഫ് വാർത്തകൾ

തുർക്കിയിൽ 6.4 ഡിഗ്രി രേഖപ്പെടുത്തിയ ഭൂകമ്പം വീണ്ടും സൗദിയിൽ ഉള്ളവർ ആശങ്കപ്പെടേണ്ടതില്ല

റിയാദ്- തുര്‍ക്കിയിലെ ഹത്തായില്‍ തിങ്കളാഴ്ച രാത്രി 6.4, 5.8 ഡിഗ്രി രേഖപ്പെടുത്തിയ ഭൂകമ്പം സൗദി അറേബ്യയെ ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സൗദി ജിയോളജിക്കല്‍ സര്‍വെ വക്താവ് താരിഖ് അബാ അല്‍ഖൈല്‍ അറിയിച്ചു.സൗദിയുടെ ഉത്തര അതിര്‍ത്തിയും ഭൂകമ്പ പ്രഭവ കേന്ദ്രവും തമ്മില്‍ ഏറെ ദൂരമുണ്ട്. ഈ പ്രദേശത്ത് ഇനിയും ഭൂചലനത്തിനു സാധ്യതകളുണ്ട്. വിദൂരമായ പ്രഭവ കേന്ദ്രമായതിനാല്‍ സൗദി അറേബ്യയെ ബാധിക്കില്ല- അദ്ദേഹം പറഞ്ഞു.

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ ഇനി പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ട്രാഫിക് ഫൈനുകൾ ഉണ്ടാവാൻ പാടില്ല

റിയാദ് – സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി വിദേശികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സേവനം പ്രയോജനപ്പെടുത്താന്‍ വ്യവസ്ഥകള്‍ ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം നിലയില്‍ അബ്ശിര്‍ വഴി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇവരൊഴികെയുള്ള മറ്റു വിദേശികള്‍ക്ക് സ്വന്തം നിലയില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. സൗദിയിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ രാജ്യങ്ങളുടെ എംബസികള്‍ വഴി ഇഷ്യു ചെയ്യുന്ന പുതിയ പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ട […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

മനുഷ്യക്കടത്തും വിസക്കച്ചവടവും ഇല്ലാതാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസ ആപ് പുറത്തിറക്കി.

കുവൈത്ത്: മനുഷ്യക്കടത്തും വിസക്കച്ചവടവും ഇല്ലാതാക്കാനും വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസ ആപ് പുറത്തിറക്കി. തൊഴില്‍ വിസയിലായാലും സന്ദര്‍ശക വിസയിലായാലും കുവൈത്തിലേക്കു വിമാനം കയറുന്നതിനു മുമ്പു നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ യാത്രാനുമതി നല്‍കൂ. വ്യാജ രേഖകളുണ്ടാക്കി വിസ നേടുന്നതും പിടികിട്ടാപ്പുള്ളികളും പകര്‍ച്ചവ്യാധിയുള്ളവരും രാജ്യത്ത് എത്തുന്നതും ഇതുവഴി തടയാം.വിവിധ എയര്‍ലൈനുകളുടെയും എംബസിയുടെയും സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് വിസ കുവൈത്ത് ആപ് പ്രവര്‍ത്തിക്കുന്നത്. വിജയകരമാണെന്ന് ബോധ്യപ്പെട്ടാല്‍ ഇതര രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ […]

NEWS - ഗൾഫ് വാർത്തകൾ

സഊദിയിൽ ചാരിറ്റി പ്രവർത്തനത്തിനുള്ള ഉത്തരവാദിത്തമുള്ള ഏക സ്ഥാപനം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ

റിയാദ്: സംഭാവന സ്വീകരിക്കുന്നതിനും ശേഖരിക്കുന്നതിനും വിദേശത്തേക്ക് അയക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള ഏക സ്ഥാപനം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) മാത്രമാണ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭാവനകൾക്കായി സൗദി അറേബ്യയിലെ അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അത് അർഹിക്കുന്നവരിലേക്ക് എത്തുമെന്ന് ഉറപ്പുനൽകുന്നുവെന്ന് മന്ത്രാലയം പറഞ്ഞു. “സഹേം” പ്ലാറ്റ്‌ഫോമാണ് അങ്ങനെ ചെയ്യാൻ അധികാരപ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഈ മാനദണ്ഡം ലംഘിക്കുകയും രാജ്യത്തിലെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളുമായി ഇടപെടാതിരിക്കുകയും ചെയ്യുന്ന ഏതൊരു ദാതാവും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അല്‍ ഉല റോയല്‍ കമ്മീഷന്‍ ഏരിയയില്‍ ട്രാവല്‍സുകള്‍ക്കും ടൂറിസം എന്റര്‍ടെയ്ന്‍മെന്റ് ഓഫീസുകള്‍ക്കും ലൈസന്‍സ് നല്‍കിത്തുടങ്ങി

അല്‍ഉല: അല്‍ ഉല റോയല്‍ കമ്മീഷന്‍ ഏരിയയില്‍ ട്രാവല്‍സുകള്‍ക്കും ടൂറിസം എന്റര്‍ടെയ്ന്‍മെന്റ് ഓഫീസുകള്‍ക്കും ലൈസന്‍സ് നല്‍കിത്തുടങ്ങിയതായി റോയല്‍ കമ്മീഷന്‍ അതോറിറ്റി അറിയിച്ചു.അതോറിറ്റി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അല്‍ ഉലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനും പശ്ചാത്തല സേവനപ്രവര്‍ത്തന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും വേണ്ടിയാണിത്.വിഷന്‍-2030 ന്റെ ഭാഗമായി അല്‍ ഉലയുടെ സമഗ്രവികസനത്തിനാവശ്യമായ പദ്ധതികള്‍ പ്രഖ്യാപിച്ചതു മുതല്‍ കലവറയില്ലാത്ത പിന്തുണയാണ് ഭരണാധികാരികള്‍ നല്‍കുന്നതെന്ന് റോയല്‍ കമ്മീഷന്‍ അതോറിറ്റി പറഞ്ഞു. വിനോദയാത്രകളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സഹായകമാകുന്ന തരത്തില്‍ […]

error: Content is protected !!