സൗദിയിലെ ഉൾപ്രദേശങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ്
റിയാദ്: സൗദിയിലെ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി കമ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. ലോക്കൽ റോമിംഗ് സേവനത്തിന്റെ തുടർച്ചയെന്നോണമാണ് പുതിയ സേവനം ആരംഭിച്ചത്. 50 ലക്ഷം ജനങ്ങൾക്ക് തുടർച്ചയായ ടെലികോം സേവനങ്ങൾ ഉറപ്പാക്കുന്നതിന് സൗദിലെ വിവിധ പ്രവിശ്യകളിലെ 21,000 ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ലോക്കൽ റോമിംഗ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോക്കൽ റോമിംഗ് സേവനത്തിന്റെ ഭാഗമായാണ് അതിവേഗ ഇന്റർനെറ്റ് സേവനവും ലഭ്യമാക്കിയിരിക്കുന്നത്. തങ്ങൾ വരിചേർന്ന കമ്പനിയുടെ നെറ്റ് വർക്ക് കവറേജില്ലാത്ത സന്ദർഭങ്ങളിൽ […]