മക്കയിൽ വരുന്നത് വൻ വികസനം 30-ലധികം പുതിയ പ്രദേശങ്ങൾ വികസിപ്പിച്ചെടുക്കും
ജിദ്ദ: ആധുനിക രൂപം കാണിക്കുന്നതിനായി മക്കയിലെ 30-ലധികം പുതിയ പ്രദേശങ്ങൾ വികസിപ്പിച്ചെടുക്കും. ഇതിനായി കമ്മീഷൻ പ്രവർത്തിക്കുന്നുണ്ടെന്ന്മക്ക സിറ്റിക്കും ഹോളി സൈറ്റുകൾക്കുമുള്ള റോയൽ കമ്മീഷൻ സിഇഒ എൻജി.സാലിഹ് ബിൻ ഇബ്രാഹിം അൽ-റഷീദ് പറഞ്ഞു. ഹജ്ജ്, ഉംറ എന്നിവയ്‌ക്കായുള്ള 22-ാമത് സയന്റിഫിക് ഫോറത്തിലെ ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാൻഡ് മോസ്‌കിന്റെ വിപുലീകരണം, മക്കയിലെ വാസ്തുവിദ്യാ കെട്ടിടങ്ങൾ, മക്കയിലെ താഴ്‌വരകളുടെയും പർവതങ്ങളുടെയും സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തികൾ എന്നിവ വികസനത്തിൽ ഉൾപ്പെടും.റിംഗ് റോഡുകൾ ഉൾപ്പെടെ നിരവധി പദ്ധതികൾ കമ്മീഷൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം […]