സൗദിക്ക് പുറത്തുള്ള തീർത്ഥാടകർക്ക് സ്വന്തം നിലയിൽ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുങ്ങുന്നു
വ്യക്തിഗത തീർഥാടകർ എന്ന പുതിയ സേവനം ആരംഭിക്കാൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പദ്ധതിയിടുന്നു. സംവിധാനം പ്രാവർത്തികമായാൽ വ്യക്തികൾക്ക് സൗദിക്ക് പുറത്ത് നിന്ന് സ്വന്തം നിലയിൽ തന്നെ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കും. നിലവിൽ ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സംവിധാനം ലഭ്യമാണ്. നുസുക് പ്ലാറ്റ്ഫോം വഴിയായിരിക്കും പുതിയ സംവിധാനം ഒരുങ്ങുക. നുസുക് വഴി ഉംറ പെർമിറ്റ്, റൗള സിയാറ പെർമിറ്റ് എന്നിവ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി