NEWS - ഗൾഫ് വാർത്തകൾ വേലക്കാരുടെ കഫാലമാറ്റം നാലു തവണ മാത്രം. പ്രവാസികൾ ശ്രദ്ധിക്കുക GULF MALAYALAM NEWS January 4, 2023 1 minute read 0 റിയാദ് – ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് പരമാവധി നാലു തവണ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വേലക്കാരുടെ സ്പോൺസർഷിപ്പ്മാറ്റ നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഇതിന് നിലവിലുള്ള സ്പോൺസർ ഗാർഹിക തൊഴിലാളിയുടെ സ്പോൺസർഷിപ്പ് കൈമാറാനുള്ള സന്നദ്ധത അബ്ശിർ വഴി അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ഏഴു ദിവസത്തിനകം ഗാർഹിക തൊഴിലാളിയും പുതിയ സ്പോൺസറും സ്പോൺസർഷിപ്പ് മാറ്റത്തിന് അബ്ശിർ വഴി സമ്മതം അറിയിക്കണം. സ്പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കാൻ ഗാർഹിക തൊഴിലാളിയുടെയും പുതിയ സ്പോൺസറുടെയും പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഗാർഹിക തൊഴിലാളി ഹുറൂബാക്കപ്പെട്ടനാകാനും പാടില്ല. സ്പോൺസർഷിപ്പ് മാറ്റുമ്പോൾ ഗാർഹിക തൊഴിലാളിയുടെ ഇഖാമയിൽ പതിനഞ്ചും അതിൽ കൂടുതലും ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള ഫീസ് പുതിയ സ്പോൺസർ അടയ്ക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: 13 ലക്ഷം റിയാൽ വില പറഞ്ഞിട്ടും 7 കാർ വിട്ടു നൽകാതെ വ്യാപാരിNext: 7 പ്രദേശങ്ങൾക്ക് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് സഊദിയിൽ വിവിധ പ്രദേശങ്ങളിൽ അതിശയകരമായ അന്തരീക്ഷം തുടരുന്നതിനാൽ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ പൗരത്വ തട്ടിപ്പ്: ഒരു കുടുംബത്തിലെ 59 പേരുടെ പൗരത്വം റദ്ദാക്കലിലേക്ക്; വംശാവലി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഡി.എൻ.എ പരിശോധന GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ടെത്തുന്നവർക്ക് 1 കോടി റിയാൽ വരെ സമ്മാനം: പുതിയ ഉത്തരവുമായി സൗദി ഓഖാഫ് അതോറിറ്റി GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മദീനയിലെ മസ്ജിദുന്നബവിയിലേക്കുള്ള വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം: ഹൂത്തി നീക്കം പരാജയപ്പെടുത്തിയതായി സഖ്യസേന GULF MALAYALAM NEWS October 1, 2026 0