BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ ഖത്തർ അമീർ – ബഹറൈൻ കിരീടാവകാശി ചർച്ച നടന്നു GULF MALAYALAM NEWS Jan 26, 2023 0 ദോഹ: ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയെന്നോണം ബഹ്‌റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ടെലിഫോണിൽ ചർച്ച നടത്തി. ബഹ്‌റൈൻ ന്യൂസ് എജൻസി(ബി.എൻ.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം അവസാനിച്ച് ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളിലും തമ്മിലുള്ള ചർച്ച നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നന്നാകുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവന്നത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം 2021 ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ അതിനുശേഷവും ദോഹയും മനാമയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചിരുന്നില്ല. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ ചർച്ചയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്ന് ബി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ‘പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ആശയവിനിമയം തുടരുമെന്നും ധാരണയിലെത്തി,” ബി.എൻ.എ പറഞ്ഞു.കഴിഞ്ഞയാഴ്ച അബുദാബിയിൽ സംഘടിപ്പിച്ച ചെറിയ അറബ് ഉച്ചകോടിയിൽ ഒമാൻ, ജോർദാൻ, ഈജിപ്ത്, ബഹ്‌റൈൻ, യു.എ.ഇ ഭരണാധികാരികൾ പങ്കെടുത്തിരുന്നു. ഇതിൽ ഖത്തർ അമീറും ബഹ്റൈൻ രാജാവും സംഭാഷണം നടത്തിയിരുന്നു. ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ഈജിപ്തിനൊപ്പം നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യയാണ് നേതൃത്വം നൽകിയിരുന്നത്. ബഹ്റൈൻ ഒഴികെയുള്ള രാജ്യങ്ങളിൽ ഖത്തറുമായി 2021-ൽ യാത്ര, വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി സൗദി GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ ആക്രമണം നിർത്താൻ ഇറാഖിനോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ GULF MALAYALAM NEWS Mar 26, 2026
BAHRAIN - ബഹ്റൈൻ SAUDI ARABIA - സൗദി അറേബ്യ ബഹ്റൈനിലേക്ക് പുതിയ ഷിപ്പിംഗ് റൂട്ട് തുറന്ന് സൗദി. GULF MALAYALAM NEWS Mar 25, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം: സൗദി തുറമുഖങ്ങളിൽ 5 പുതിയ ഷിപ്പിംഗ് സേവനങ്ങൾ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 22-ാം സ്ഥാനത്ത് എത്തി സൗദി അറേബ്യ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ ഇരു ഹറമുകളിലും റമദാനിൽ വിതരണത്തിനായി 1 മില്യണിലധികം ഖുർആനുകൾ GULF MALAYALAM NEWS Mar 18, 2026
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ ഇറാഖിലെയും കുവൈറ്റിലെയും യാത്രക്കാർക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങൾ GULF MALAYALAM NEWS Mar 17, 2026
NEWS - ഗൾഫ് വാർത്തകൾ ഓൺലൈൻ വഴി സിഗരറ്റ് വിൽപ്പനയ്ക്ക് കുവൈത്തിൽ കർശന നിരോധനം GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി അറേബ്യയെ വീണ്ടും അക്രമിച്ച് ഇറാൻ, രണ്ടു മണിക്കൂറിനുള്ളിൽ അയച്ചത് 48 ഡ്രോണുകൾ GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; ഇസ്രായേലിലേക്ക് അയച്ചതിനേക്കാൾ 8 മടങ്ങ് കൂടുതലെന്ന് അൽ ബുദൈവി GULF MALAYALAM NEWS Mar 14, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാനിൽ നിന്നുള്ള 3.2 മില്യൺ ആളുകൾ അഭയം തേടി പോയതായി യു.എൻ റിപ്പോർട്ട്. GULF MALAYALAM NEWS Mar 13, 2026
BAHRAIN - ബഹ്റൈൻ ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ നാല് ബഹ്റൈൻ സ്വദേശികൾ അറസ്റ്റിൽ. GULF MALAYALAM NEWS Mar 12, 2026
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ ഖത്തറിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി; സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു GULF MALAYALAM NEWS Mar 11, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ ഗാസയിൽ വീണ്ടും സൗദിയുടെ സഹായം: ഗാസയിലെ പലസ്തീനികൾക്ക് ആശ്വാസമായി ഭക്ഷണങ്ങളുമായി സൗദി വാഹനവ്യൂഹം GULF MALAYALAM NEWS Apr 2, 2026
SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം ലഘൂകരിക്കുന്ന സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ GULF MALAYALAM NEWS Apr 1, 2026
KUWAIT - കുവൈത്ത് SAUDI ARABIA - സൗദി അറേബ്യ കുവൈറ്റിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം; സൗദിയിലെ എയർപോർട്ടുകളിലേക്ക് പുതിയ ബസ് സർവീസുകൾ തുടങ്ങി GULF MALAYALAM NEWS Apr 1, 2026
Leave a Reply