NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മദീനയിൽ തിങ്കളാഴ്ച രാത്രി മുതൽ മൂന്നു റോഡുകൾ അടക്കും BY GULF MALAYALAM NEWS January 21, 2023 0 Comments 1.28K Views മദീന: നഗരത്തിലെ മൂന്നു റോഡുകൾ തിങ്കളാഴ്ച രാത്രി മുതൽ അടക്കുമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രധാന പശ്ചാത്തല വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫൈസൽ റോഡ്, എയർപോർട്ട് റോഡ് എന്നിവയാണ് അടക്കുന്നത്. റോഡുകൾ അടക്കുന്ന കാലത്ത് യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക