ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിൽ ബഹുനില താമസ കെട്ടിടം ചരിഞ്ഞു; പരിശോധനക്ക് പ്രത്യേക സമിതി

മക്കയിൽ ബഹുനില താമസ കെട്ടിടം ചരിഞ്ഞു. സംഭവത്തിൽ നഗരസഭ അന്വേഷണം പൂർത്തിയാക്കിയതായി അറിയിച്ചു. മക്ക നഗരത്തിലെ ഹഫാഇർ ഡിസ്ട്രിക്ടിൽ നിരവധിപേർ താമസക്കുന്ന ബഹുനില കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിനടുത്തേക്ക് ചരിയുകയായിരുന്നു. ഇതിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സിവിൽ ഡിഫൻസ്, ഹജ്ജ് മന്ത്രാലയം, പൊലീസ്, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സമിതിയുടെ സഹായത്തിലാണ് പരിശോധന നടത്തിയതെന്ന് മുനിസിപ്പാലിറ്റി വക്താവ് ഉസാമ സൈതൂനി പറഞ്ഞു. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടം പൂർണമായും ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ നിലവിലെ സ്ഥിതി, […]

BAHRAIN - ബഹ്റൈൻ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽനിന്ന് ബഹ്‌റൈനിലേക്ക് പോകാൻ പുതിയ സംവിധാനം ഇനി കോസ്‌വേയിൽ കാത്തിരിക്കേണ്ട,

റിയാദ് – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ 11 പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. കരാതിർത്തി പോസ്റ്റുകൾ വഴി വിദേശത്തേക്ക് പോകാനുള്ള സാധ്യത പരിശോധിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനുള്ള അബ്ശിർ ട്രാവൽ സേവനം, വ്യക്തികൾക്കു കീഴിലെ വാഹന മോഷണങ്ങളെ കുറിച്ച പരാതികൾ നൽകൽ, പുതിയ പാസ്‌പോർട്ടിനും പാസ്‌പോർട്ട് പുതുക്കാനുമുള്ള ഫീസുകൾ അടക്കം സർക്കാർ ഫീസുകൾ അടക്കൽ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് പുതുതായി ആരംഭിച്ചത്. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന […]

SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും നാളെ മുതൽ മഴയ്ക്ക് സാധ്യത

റിയാദ്: വ്യാഴാഴ്ച രാത്രി മുതൽ അടുത്ത ചൊവ്വാഴ്ച വരെ സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ആലിപ്പഴ വർഷവും ഇടിമിന്നലോടും മഴയും കൂടി പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മക്ക, അൽ ബാഹ, അസീർ മേഖലകളിലെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച ശക്തമായതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും വെള്ളി, ശനി ദിവസങ്ങളിൽ മഴയുടെ തീവ്രത വർദ്ധിക്കുമെന്നും എൻസിഎം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ മദീന, ഖാസിം, റിയാദ് മേഖലകളിലെ വിവിധ ഗവർണറേറ്റുകളിൽ ഇടത്തരം […]

NEWS - ഗൾഫ് വാർത്തകൾ SAUDI LAW - സൗദി നിയമങ്ങൾ

സൗിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷം 25 ശതമാനം തോതില്‍ വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

റിയാദ് – സൗിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷം 25 ശതമാനം തോതില്‍ വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1.26 ട്രില്യണ്‍ റിയാല്‍ വരുമാനമാണ് നേടിയത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് 33 ശതമാനം തോതില്‍ വര്‍ധിച്ച് 659.5 ബില്യണ്‍ റിയാലായി. സര്‍വീസ് ആനുകൂല്യങ്ങളും മറ്റുമായി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം 155.8 ബില്യണ്‍ റിയാല്‍ വിതരണം ചെയ്തു. തൊട്ടു മുന്‍ […]

UAE - യുഎഇ

ദുബായ് എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക്; യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദ്ദേശം

ദുബായ് : ജനുവരി മൂന്ന് വരെ അവധിക്കാല തിരക്കില്‍ വീര്‍പ്പുമുട്ടുമെന്നതിനാല്‍ ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ന്യൂ ഇയര്‍ അവധിക്കാലത്ത് ഏകദേശം 20 ലക്ഷം യാത്രക്കാരെയാണ് ദുബായ് എയര്‍പോര്‍ട്ട് പ്രതീക്ഷിക്കുന്നത്.ജനുവരി മൂന്ന് വരെ പ്രതിദിനം 2,45,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ജനുവരി രണ്ടിന് 2,57,000 യാത്രക്കാരുമായി ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും.യാത്രാക്കാര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് വരുന്നതിനും പോകുന്നതിനുംഎയര്‍ലൈനുകള്‍, കണ്‍ട്രോള്‍ അതോറിറ്റികള്‍, വാണിജ്യ, സേവന പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.അവധിക്കാല […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റുബുഉൽ ഖാലി സൗദിയിലെ പുതിയ പറുദീസ ഈ തണുപ്പ് കാലത്ത് ടെന്റ് കെട്ടി താമസിക്കാൻ ഏറ്റവും അനുയോജ്യം

റിയാദ് – പാറക്കെട്ടുകളും മണൽക്കുന്നുകളുമായി മരുഭൂ സൗന്ദര്യം തുളുമ്പുന്ന റുബുഉൽ ഖാലി മരുഭൂമി തണുപ്പിന്റെ പുതപ്പണിഞ്ഞു. മഞ്ഞുകാലത്തെ മരുഭൂ വന്യത ആസ്വദിക്കാനും മണൽപരപ്പിലൂടെ സഞ്ചരിക്കാനും ടെന്റ് കെട്ടി കഴിയാനും പലരുമിപ്പോൾ സൗദി അറേബ്യയുടെ തെക്ക് കിഴക്ക് ഭാഗത്തെ ഈ പ്രദേശത്തെ തെരഞ്ഞെടുക്കുകയാണ്.തണുപ്പ് കാലത്ത് റുബുൽ ഖാലി മരുഭൂമിയിൽ 14 നും 18 നും ഇടയിലെ താപനിലയായിരിക്കുമെന്ന് പ്രമുഖ കലാവസ്ഥ ഗവേഷകൻ മുആദ് അൽഅഹ്മദി പറഞ്ഞു. ധ്രുവങ്ങളിൽ തണുപ്പ് കാഠിനമായി അനുഭവപ്പെടുമ്പോൾ 10 ഡിഗ്രി വരെയായിരിക്കും താപനില. മിത […]

SAUDI ARABIA - സൗദി അറേബ്യ

ഗ്രീൻ റിയാദ് പദ്ധതിക്ക് നാളെ തുടക്കം 120പ്രദേശങ്ങളിൽ നടപ്പാക്കും

റിയാദ്- മരങ്ങൾ നട്ടുപിടിച്ച് റിയാദ് നഗരത്തെ പച്ചയണിയിക്കാനുള്ള ഗ്രീൻ റിയാദ് പദ്ധതിക്ക് അസീസിയയിൽ നാളെ തുടക്കമാകും. റിയാദ് ഏരിയയിലെ 120 ജനവാസ മേഖലകളിലാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ജനുവരി ഏഴിന് മുമ്പ് അസീസിയയിലെ മരം നടീൽ പദ്ധതി പൂർത്തിയാക്കും. റിയാദിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച നാലു മെഗാ പദ്ധതികളിലൊന്നാണിത്.പ്രാദേശിക പരിസ്ഥിതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജനവാസ കേന്ദ്രങ്ങളിൽ പാർക്കുകൾ നിർമിക്കുക, തെരുവുകളിലും നടപ്പാതകളിലും കാർ പാർക്കിംഗുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുക. സ്‌കൂളുകൾ, […]

SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്ന പ്രൊഫഷനലുകള്‍ക്ക് ഇന്ത്യയില്‍ വെച്ച് തന്നെ പ്രൊഫഷന്‍ ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി.

റിയാദ്- സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്ന പ്രൊഫഷനലുകള്‍ക്ക് ഇന്ത്യയില്‍ വെച്ച് തന്നെ പ്രൊഫഷന്‍ ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ മാസാവസാനം മുതല്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതേണ്ടത്. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ അഞ്ച്് വിദഗ്ധ തൊഴില്‍ മേഖലയിലാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷാര്‍ഥികള്‍ മുംബൈയിലോ ന്യൂഡല്‍ഹിയിലോ നേരിട്ടെത്തേണ്ടിവരും. ഭാവിയില്‍ 23 മേഖലയില്‍ പരീക്ഷ നടത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. അഥവാ സൗദി അറേബ്യയില്‍ പരീക്ഷ നടത്തുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

⭕FLASH ❗സൗദിയിലേക്ക് പുതിയ വിസകളിൽ പോകുന്നവർക്ക് തൊഴിൽ പരീക്ഷ ഇന്ത്യയിൽ വെച്ച് നടത്തും; ആദ്യം 5 പ്രൊഫഷനുകൾക്ക് ബാധകം ; രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ ❗വിശദമായി അറിയാം

*റിയാദ്* : സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്ന പ്രൊഫഷനലുകള്‍ക്ക് ഇന്ത്യയില്‍ വെച്ച് തന്നെ പ്രൊഫഷന്‍ ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ മാസാവസാനം മുതല്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതേണ്ടത്. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ അഞ്ച്് വിദഗ്ധ തൊഴില്‍ മേഖലയിലാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷാര്‍ഥികള്‍ മുംബൈയിലോ ന്യൂഡല്‍ഹിയിലോ നേരിട്ടെത്തേണ്ടിവരും. ഭാവിയില്‍ 23 മേഖലയില്‍ പരീക്ഷ നടത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. അഥവാ സൗദി അറേബ്യയില്‍ പരീക്ഷ […]

SAUDI ARABIA - സൗദി അറേബ്യ

ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേതന സുരക്ഷ പദ്ധതി നടപ്പാക്കാന്‍ പ്രാദേശിക ബാങ്കുകളുമായി മാനവ ശേഷി സാമൂഹിക മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടു.

റിയാദ് : ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേതന സുരക്ഷ പദ്ധതി നടപ്പാക്കാന്‍ പ്രാദേശിക ബാങ്കുകളുമായി മാനവ ശേഷി സാമൂഹിക മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടു. 49 ല്‍ താഴെ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇതനുസരിച്ച് യാതൊരു ഫീസുമില്ലാതെ ബാങ്കുകള്‍ വഴി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാം. സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജീവനക്കാര്‍ക്ക് കൃത്യസമയത്ത് തൊഴില്‍ കരാര്‍ അനുസരിച്ചുള്ള ശമ്പളം കൃത്യസമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ഇങ്ങനെ കരാറനുസരിച്ച് ശമ്പളം അയക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ യാതൊരു ഫീസും ഈടാക്കുകയില്ല.

SAUDI ARABIA - സൗദി അറേബ്യ

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ റിയാദിലെ അവന്യൂസ് മാളിന്റെ നിർമാണം പുരോഗമിക്കുന്നു

റിയാദ് – ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ റിയാദിലെ അവന്യൂസ് മാളിന്റെ നിർമാണം പുരോഗമിക്കുന്നു. ഷോപ്പിംഗ് മാൾ നിർമാണ ജോലികൾ ഇരുപത്തിനാലു മണിക്കൂറും നടക്കുന്നുണ്ട്. പതിനെട്ടു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് മാൾ നിർമിക്കുന്നത്. 1,300 വ്യാപാര സ്ഥാപനങ്ങൾ അടങ്ങിയ വാണിജ്യ കേന്ദ്രവും പാർപ്പിട, വാണിജ്യ, ഓഫീസ് ആവശ്യങ്ങൾക്കുള്ള അഞ്ചു ടവറുകളും ഹോട്ടലുകളും മെഡിക്കൽ സ്ഥാപനങ്ങളും 15,000 വാഹനങ്ങൾ നിർത്തിയിടാൻ മാത്രം വിശാലമായ പാർക്കിംഗും മറ്റു സൗകര്യങ്ങളും അടങ്ങിയതാണ് റിയാദ് അവന്യൂസ് മാൾ പദ്ധതി. […]

NEWS - ഗൾഫ് വാർത്തകൾ

ഈ തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്- ശൈത്യകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശൈത്യകാലത്ത് ചിലർ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസയവും നൽകണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ആസ്ത്മ രോഗികൾ നിർദേശങ്ങൾ പാലിക്കണം -റിയാദ് ഹെൽത്ത് ക്ലസ്റ്റർ റിയാദ് – ആസ്തമ രോഗികൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് […]

SAUDI ARABIA - സൗദി അറേബ്യ

സൗദി സുരക്ഷാ നിരീക്ഷണ ക്യാമറ: വ്യവസ്ഥകൾ ലംഘിച്ചാൽ 500 മുതൽ 20,000 റിയാൽ വരെ പിഴ

റിയാദ് : സൗദി മന്ത്രിസഭ പാസാക്കിയ സുരക്ഷ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വാണിജ്യ വെയർഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്‌സ്‌ചേഞ്ച്, മണി ട്രാൻസ്ഫർ സെന്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കിയത്. ഹോട്ടലുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ ക്യാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ സിറ്റികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, താമസ […]

INDIA NEWS - ഗൾഫ് വാർത്തകൾ

ഇന്ത്യയിലേക്കുള്ള വിമാനയാത്ര; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി എയർ ഇന്ത്യ

പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. യാത്രക്കാർ കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, യാത്രാസമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. കൂടാതെ നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിവലിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരിൽ നിന്ന് 2 ശതമാനം പേർക്ക് ഇന്ത്യയിലെ […]

SAUDI ARABIA - സൗദി അറേബ്യ

18 വയസിന് മുകളിൽ ഉള്ളവർക്ക് നിബന്ധനകൾ പാലിച്ച് ‘ഷിംഗിൾസ്’ വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

റിയാദ്: 18 വയസിന് മുകളിൽ ഉള്ളവർക്ക് നിബന്ധനകൾ പാലിച്ച് ‘ഷിംഗിൾസ്’ വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അടിയന്തര, പതിവ് ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും സഹായിക്കുന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൊന്നിലൂടെയാണ് മന്ത്രാലയം വിശദീകരണം പുറത്തുവിട്ടത്. 18 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ രോഗപ്രതിരോധ രോഗം ഉള്ളവർക്ക് വാക്സിൻ സ്വീകരിക്കാമെന്ന് മന്ത്രാലയം പറഞ്ഞു. പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരാണെങ്കിലും വാക്സിൻ ഉചിതമാണ്. എന്നാൽ, അവരുടെ ആരോഗ്യസ്ഥിതിക്ക് വാക്സിൻ അനുയോജ്യമാണോ എന്ന് നിർണ്ണയിക്കാൻ അവരുടെ ഡോക്ടറുമായി […]

error: Content is protected !!