NEWS - ഗൾഫ് വാർത്തകൾ SAUDI LAW - സൗദി നിയമങ്ങൾ സൗിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷം 25 ശതമാനം തോതില്‍ വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. GULF MALAYALAM NEWS December 28, 2022 1 minute read 0 റിയാദ് – സൗിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷം 25 ശതമാനം തോതില്‍ വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1.26 ട്രില്യണ്‍ റിയാല്‍ വരുമാനമാണ് നേടിയത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് 33 ശതമാനം തോതില്‍ വര്‍ധിച്ച് 659.5 ബില്യണ്‍ റിയാലായി. സര്‍വീസ് ആനുകൂല്യങ്ങളും മറ്റുമായി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം 155.8 ബില്യണ്‍ റിയാല്‍ വിതരണം ചെയ്തു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണിത്.2020 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇടത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വരുമാനം 16 ശതമാനം തോതില്‍ വര്‍ധിച്ച് 562.6 ബില്യണ്‍ റിയാലായി. ചെറുകിട സ്ഥാപനങ്ങള്‍ 337.4 ബില്യണ്‍ റിയാല്‍ വരുമാനം നേടി. ചെറുകിട സ്ഥാപനങ്ങളുടെ വരുമാനം 35 ശതമാനം തോതില്‍ വര്‍ധിച്ചു. മൈക്രോ സ്ഥാപനങ്ങളുടെ വരുമാനം 31 ശതമാനം തോതില്‍ ഉയര്‍ന്ന് 365.4 ബില്യണ്‍ റിയാലായി.ഇടത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് 28 ശതമാനം തോതില്‍ വര്‍ധിച്ചു. ഇടത്തരം സ്ഥാപനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് 275.1 ബില്യണ്‍ റിയാലായിരുന്നു. ചെറുകിട മേഖലയില്‍ ഇത് 178.4 ബില്യണ്‍ റിയാലാണ്. മൈക്രോ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് കഴിഞ്ഞ വര്‍ഷം 30 ശതമാനം തോതില്‍ ഉയര്‍ന്ന് 205.8 ബില്യണ്‍ റിയാലായതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ദുബായ് എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക്; യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദ്ദേശംNext: സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും നാളെ മുതൽ മഴയ്ക്ക് സാധ്യത Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ പൗരത്വ തട്ടിപ്പ്: ഒരു കുടുംബത്തിലെ 59 പേരുടെ പൗരത്വം റദ്ദാക്കലിലേക്ക്; വംശാവലി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഡി.എൻ.എ പരിശോധന GULF MALAYALAM NEWS October 3, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി വ്യോമാതിർത്തിയിൽ സുരക്ഷാ മുന്നറിയിപ്പ്; വിമാനങ്ങൾക്ക് നിയന്ത്രണം GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ടെത്തുന്നവർക്ക് 1 കോടി റിയാൽ വരെ സമ്മാനം: പുതിയ ഉത്തരവുമായി സൗദി ഓഖാഫ് അതോറിറ്റി GULF MALAYALAM NEWS October 3, 2026 0