NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഡ്രൈവർമാർ, വാച്ച്മാൻ, തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ ഇഖാമ രണ്ടു വർഷത്തേക്കു പുതുക്കാനാവും. BY GULF MALAYALAM NEWS December 9, 2022 0 Comments 1.51K Views സൗദി : ഡ്രൈവർമാർ, വാച്ച്മാൻ, വനിത ഗാർഹിക തൊഴിലാളി തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ പെടുന്നവരുടെ ഇഖാമ ജവാസാത്തിൽനിന്ന് നേരിട്ട് പുതുക്കുന്നതിനാൽ ഒരു വർഷത്തേക്കോ രണ്ടു വർഷത്തേക്കോ പുതുക്കാനാവും. വാണിജ്യ തൊഴിലാളികളുടെ ഇഖാമ മനുഷ്യ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് അവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന കാലാവധിക്ക് അനുസരിച്ചായിരിക്കും ഇഖാമയും പുതുക്കുക. വർക് പെർമിറ്റിന് മന്ത്രാലയത്തിൽ ഒരു വർഷത്തേക്കുള്ള ഫീസ് ആണ് അടച്ചിട്ടുള്ളതെങ്കിൽ ജവാസാത്തിൽനിന്ന് ഇഖാമ ഒരു വർഷത്തേക്കു മാത്രമായിരിക്കും പുതുക്കുക. രണ്ടു വർഷത്തേക്ക് വർക്ക് പെർമിറ്റ് ഫീസ് അടച്ചിട്ടുണ്ടെങ്കിൽ ഇഖാമയും രണ്ടു വർഷത്തേക്ക് പുതുക്കി ലഭിക്കും. . വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക