NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ട്രാഫിക് പിഴയുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴില്‍ വിസ കാന്‍സല്‍ ചെയ്യാനോ, പുതിയ വിസ ഇഷ്യൂ ചെയ്യാനോ സാധിക്കില്ലെന്ന് മുസാനിദ് BY GULF MALAYALAM NEWS December 5, 2022 0 Comments 994 Views റിയാദ് : അപേക്ഷകന് ട്രാഫിക് പിഴയുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പുതിയ വിസ ഇഷ്യൂ ചെയ്യാനോ നിലവിലെ വിസ കാന്‍സല്‍ ചെയ്യാനോ സാധിക്കില്ലെന്ന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പോര്‍ട്ടല്‍ അറിയിച്ചു. മുസാനിദില്‍ വിസ ഇഷ്യു ചെയ്യാനും കാന്‍സല്‍ ചെയ്യാനും സൗകര്യമുണ്ട്. ഇഷ്യു ചെയ്ത വിസയില്‍ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്നാല്‍ നേരത്തെ അടച്ച 2000 റിയാല്‍ വിസ തിരിച്ചുകിട്ടില്ല. പ്രൊബേഷന്‍ സമയമായ 90 ദിവസത്തിനുള്ളില്‍ തൊഴിലാളിയെ എക്‌സിറ്റ് അടിച്ചാല്‍ പകരം വിസ ലഭിക്കും. മുസാനിദ് അറിയിച്ചു.