25000 ത്തോളം വൃക്ക രോഗികൾ സൗദിയിൽ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി കാത്തിരിക്കുന്നു
റിയാദ് – സൗദിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തുകഴിയുന്ന 25,000 ഓളം വൃക്ക രോഗികളുള്ളതായി നെഫ്രോളജി ആന്റ് കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ കൺസൾട്ടന്റ് ഡോ. ഫാദിൽ അൽറുവൈഇ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ രാജ്യത്ത് അവയവദാന സംസ്‌കാരം പ്രോത്സാഹിപ്പിക്കണം. സൗദിയിൽ 25,000 ഓളം വൃക്ക രോഗികൾ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. ഇവർക്കുള്ള അന്തിമ ചികിത്സ വൃക്ക മാറ്റിവെക്കലാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മറ്റു തടസ്സങ്ങളൊന്നുമില്ലാത്തവർ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് വൃക്ക […]