നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അതി ജാഗ്രതയുമായി ഖത്തർ കസ്റ്റംസ്
ദോഹ– ഖത്തറിൽ നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അതി ജാഗ്രതയുമായി കസ്റ്റംസ്. രാജ്യത്തിന്റെ അതിർത്തികളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ വ്യാപാരത്തിൽ നിന്ന് സമൂഹത്തെ കാത്തു രക്ഷിക്കുന്നതിനുമുള്ള നിർദേശത്തിന്റെ ഭാഗമായി, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ജൂലൈ മാസത്തിൽ വൻതോതിൽ പിടിച്ചെടുക്കലുകൾ നടത്തിയതായി റിപ്പോർട്ട് ചെയ്തു. എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ യൂസഫ് മുതേബ് അൽ-നുഐമി വെളിപ്പെടുത്തിയതനുസരിച്ച്, ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളാണ് ഏറ്റവും കൂടുതൽ പിടിച്ചെടുത്തത്. ഇതിന് പുറമെ, നികുതി വെട്ടിപ്പ്, സ്ഥാപന ചട്ടലംഘനങ്ങൾ, ബൗദ്ധിക സ്വത്തവകാശ […]