വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്
ജിദ്ദ : വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം സർവകാല റെക്കോർഡ് സ്ഥാപിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. കഴിഞ്ഞ കൊല്ലം വിദേശങ്ങളിൽ നിന്ന് 1.35 കോടിയിലേറെ ഉംറ തീർഥാടകരെത്തിയതായി ജിദ്ദ സൂപ്പർഡോമിൽ നടക്കുന്ന മൂന്നാമത് ഹജ്, ഉംറ സേവന സമ്മേളന, എക്സിബിഷനിൽ ഹജ്, ഉംറ മന്ത്രി പറഞ്ഞു. ഇതിനു മുമ്പ് വിദേശ തീർഥാടകരുടെ എണ്ണം ഏറ്റവും ഉയർന്നത് 2019 ൽ ആയിരുന്നു. 2019 ൽ 85.5 ലക്ഷം തീർഥാടകരാണ് […]