സൗദിയില്‍ ബിനാമി പരിശോധന അവസാനിച്ചിട്ടില്ല; കഴിഞ്ഞ വര്‍ഷത്തെ പിഴ 2.45 കോടി റിയാല്‍
ജിദ്ദ : ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘച്ചതിന് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ആകെ 2.45 കോടി റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റി കഴിഞ്ഞ വര്‍ഷം ആകെ 850 നിയമ ലംഘനങ്ങളാണ് പരിശോധിച്ചത്.സാമ്പത്തിക ഇടപാടുകള്‍ക്ക് സ്വന്തം പേരിലല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കല്‍, സ്ഥാപനത്തിന്റെ പേരില്ലാത്ത ബാങ്ക് അക്കൗണ്ട് വിദേശി ഉപയോഗിക്കല്‍, സ്ഥാപനം സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിപ്പിക്കുന്നതിന് ചെക്കുകളും സീലുകളും ലെറ്റര്‍പാഡുകളും അടക്കമുള്ള ഉപകരണങ്ങള്‍ […]