പണപ്പെരുപ്പം ഒന്നര ശതമാനമായി കുറഞ്ഞു
ജിദ്ദ : സൗദി അറേബ്യയിൽ ഡിസംബറിൽ പണപ്പെരുപ്പം 1.5 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. നവംബറിൽ പണപ്പെരുപ്പം 1.7 ശതമാനമായിരുന്നു. 23 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ് ഡിസംബറിലെത്. ഇതിനു മുമ്പ് 2022 ജനുവരിയിൽ പണപ്പെരുപ്പം 1.2 ശതമാനമായിരുന്നു. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകം അഭിമുഖീകരിക്കുന്ന ഉയർന്ന പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ സൗദി ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ വിജയകരമാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. പാർപ്പിട വാടക ഉയർന്നതാണ് ഡിസംബറിൽ പണപ്പെരുപ്പം 1.5 ശതമാനമാവാൻ […]