ഗൾഫിലെ ആഭ്യന്തരോൽപാദനത്തിന്റെ പകുതിയും സൗദിയിൽ
ജിദ്ദ : ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ പകുതിയിലേറെയും സൗദിയിലാണെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ആറു ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനം 515.9 ബില്യൺ ഡോളറായിരുന്നു. ഇതിന്റെ 50.6 ശതമാനം സൗദി അറേബ്യയിലായിരുന്നു. രണ്ടാം പാദത്തിൽ സൗദി അറേബ്യയിലെ മൊത്തം ആഭ്യന്തരോൽപാദനം 260.9 ബില്യൺ ഡോളറായിരുന്നു. എണ്ണ വിലയും ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി ഉൽപാദനവും കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഗൾഫ് രാജ്യങ്ങൾ 9.6 […]