ഈ വർഷത്തെ അറഫ പ്രസംഗം നിർവഹിക്കുക മാഹിർ അൽമുഅയ്ഖ്ലി
മക്ക – ഈ വര്ഷത്തെ ഹജിന് അറഫ സംഗമത്തില് ഖുതുബ നിര്വഹിക്കാനും ദുഹ്ര്, അസര് നമസ്കാരങ്ങള്ക്ക് നേതൃത്വം നല്കാനും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര് അല്മുഅയ്ഖ്ലിയെ നിയോഗിക്കാന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്ദേശിച്ചതായി ഹറം മതകാര്യ വകുപ്പ് അറിയിച്ചു. അറഫ പ്രസംഗത്തിന് ലോക മുസ്ലിം സമൂഹം വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. ലോകത്ത് കോടിക്കണക്കിന് വിശ്വാസികള് അറഫ പ്രസംഗം തത്സമയം വീക്ഷിക്കാറുണ്ട്.