ഹറമിലെത്തുന്ന തീര്‍ഥാടകര്‍ മാസ്‌ക് ധരിക്കണം
മക്ക : ഇരു ഹറമുകളും സന്ദര്‍ശിക്കുന്നവരും ഉംറ തീര്‍ഥാടകരും മാസ്‌കുകള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹറം പരിചരണ വകുപ്പ് ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍, മറ്റുള്ളവരെ രോഗബാധയില്‍ നിന്ന് കാത്തുസൂക്ഷിക്കുന്നതിന് ശ്രമിച്ച് എല്ലായ്‌പ്പോഴും മാസ്‌കുകള്‍ ധരിക്കണം. ധാരാളം ദ്രാവകങ്ങള്‍ കുടിക്കുകയും കഴിയുന്നത്ര വിശ്രമിക്കുകയും ചെയ്യണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും ഹറം പരിചരണ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.