സൗദി സ്കൂളുകളിൽ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിയമാവലി പാലിക്കുന്നില്ലെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി
ജിദ്ദ – എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം ക്രമീകരിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്ന നിയമാവലി സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. മുഴുവന്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും എത്രയും വേഗം എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കാന്‍ ആവശ്യമായ ലൈസന്‍സ് നേടുകയും ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പാലിക്കുകയും വേണം. പുതിയ നിയമാവലി പ്രകാരം എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന് ഉപയോഗിക്കുന്ന ബസുകളുടെയും വാനുകളുടെയും രജിസ്‌ട്രേഷന്‍ തരം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പബ്ലിക് ബസ് എന്നിവയില്‍ […]