സൗദിയിലെ ശറൂറ വൈദ്യുതി സ്തംഭനം: മുതിര്‍ന്ന ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നീക്കാൻ തീരുമാനം
നജ്‌റാന്‍ – നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നീക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനെയും മൂന്നു ഡയറക്ടര്‍മാരെയുമാണ് പദവികളില്‍ നിന്ന് നീക്കിയത്. ഇവര്‍ക്കു പകരം വൈദ്യുതി ഉല്‍പാദന കാര്യങ്ങള്‍ക്കുളള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ആമൂദിയെ നിയമിച്ചു. സതേണ്‍ പവര്‍ ജനറേഷന്‍ ഓപ്പറേഷന്‍സ് സെക്ടര്‍ […]